ദുബായ് ഫിറ്റ്നസ് ചാലഞ്ച് 2025 : കോർപ്പറേറ്റ് ചാമ്പ്യൻസ് പട്ടം സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്

ദുബായ് യു.എ.ഇ : താമസക്കാരെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കൂടി സംഘടിപ്പിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ കോപ്പറേറ്റ് ചാമ്പ്യൻസ് പട്ടം സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്‌.385 കമ്പനികൾ പങ്കെടുത്ത മത്സരത്തിൽ 2479 പോയിന്റുകളുമായാണ് ഏരീസ് മുൻനിരയിൽ എത്തിയത്. തുടർച്ചയായ 30 ദിവസങ്ങളിൽ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉദ്യമാണ് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി വിജയകരമായി നടപ്പാക്കിയത്.ചാലഞ്ചിന്റെ തുടക്കം ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ & സിഇഒ സർ. […]

ആഡംബര കാർ അലങ്കരിച്ച് പതിമൂന്നാമത്തെ വർഷം; അറേബ്യൻ വേൾഡ് റെക്കോർഡുമായി ഷഫീഖ്

ദുബൈ: യുഎഇ ദേശീയദിനാഘോഷത്തെ വരവേൽക്കാൻ ഫെരാരിയിൽ അലങ്കാരമൊരുക്കി ഷഫീഖ് അബ്ദുൽ റഹിമാൻ വീണ്ടും താരമായി. തുടർച്ചയായ പതിമൂന്നാമത് വർഷമാണ് ഷഫീഖ് പോറ്റമ്മ നാടായ യുഎഇക്ക് അഭിവാദ്യമർപ്പിച്ച് വ്യത്യസ്തമായ പരിപാടികളുമായി സജീവമാകുന്നത്. ആഡംബര വാഹനമായ ഫെറാരി പുരോസാംഗിന്റെ ഏറ്റവും പുതിയ മോഡൽ കാറിൽ യുഎഇയുടെ ചിഹ്നങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും മുദ്രണം ചെയ്താണ് ഇക്കുറി അലങ്കാരമൊരുക്കിയത്. ഫെരാരിയുടെ ചരിത്രത്തിലെ ഫോർ സീറ്റർ-ഫോർ ഡോർ കാർ ലോകത്തിലെ വിലകൂടിയ വാഹനങ്ങളിലൊന്നാണ്. ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രവർത്തിക്കുന്ന […]