ദുബായ് സിറ്റി സോൺ സാഹിത്യോത്സവ്‌ സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

ദുബായ് : ദുബായ് സിറ്റി സാഹിത്യോത്സവിന്റെ പതിനഞ്ചാമത് സീസണാണ് സമാപനമായത്. ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ഊദ് മേത്ത ഗ്ലെൻ്റെൽ ഇൻ്റർനാക്ഷണൽ സ്‌കൂളിൽ ഐ സി എഫ് യുഎഇ നാഷനൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ കാഞ്ഞിരോട് പരിപാടി ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരത്തിൽ ബർദുബൈ സെക്ടർ ഒന്നാം സ്ഥാനവും അവീർ, റാഷിദിയ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അഭിനവ് കൃഷ്ണ പ്രകാശൻ പുരുഷ വിഭാഗത്തിലെ സർഗ പ്രതിഭയായും ഹവാ […]