100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബായ്: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും അബുദാബിയിലും തങ്ങളുടെ ആദ്യ ഡാറ്റാ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. 2023-ൽ സോഹോ പ്രഖ്യാപിച്ച AED 100 മില്യൺ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ ഡാറ്റാ സെന്ററുകൾ. സോഹോ കോർപ്പറേഷന്റെ രണ്ട് പ്രധാന ബ്രാൻഡുകളായ സോഹോ (ക്ലൗഡ് അധിഷ്ഠിത ബിസിനസ് പ്രോഗ്രാമുകൾ)യും മാനേജ്എൻജിൻ (എന്റർപ്രൈസ് ഐടി മാനേജ്മെന്റ്)യും ഉൾപ്പെടെ 100-ലധികം ക്ലൗഡ് സേവനങ്ങൾ ഇവിടെ സംവിധാനം ചെയ്യുക. “യുഎഇയിലെ ഞങ്ങളുടെ തുടർ നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ ഡാറ്റാ […]
സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് ഒരുക്കുന്ന രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ് സാംസ്‌കാരിക സമ്പന്നമായ മനോഹര സന്ധ്യയ്ക്ക് സാക്ഷിയാകാനൊരുങ്ങി ഷാർജ.

ഷാർജ: ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി യുടെ ദി ഫ്ലാഗ് ഐലൻഡിൽ വെച്ചാണ് രംഗോത്സവ് അരങ്ങേറുന്നത് .സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മനോഹരമായആവിഷ്ക്കാരമാണ് ഒരുക്കുന്നതെന്ന് സംഘാടകരായസ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന ആഘോഷമാണ് “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” .“ടൈംലെസ് എക്കോസ് ഓഫ് എസ്.പി.ബി” എന്ന പ്രത്യേക സംഗീതാർപ്പണമാണ്പരിപാടിയുടെ പ്രധാന ആകർഷണം. ഇതിഹാസ ഗായകനായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ […]
മൂന്നാം അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഫെബ്രുവരി 15 മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍

ദുബൈ: ഇന്ത്യ സംഘടിപ്പിക്കുന്ന മൂന്നാം അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഫെബ്രുവരി 15 മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെയും രക്ഷാകര്‍തൃത്വത്തില്‍ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനുമായി ചേര്‍ന്ന് സയന്‍സ് ഇന്ത്യ ഫോറം ആഭിമുഖ്യത്തില്‍ ആണ് ‘മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ 2026’ നടക്കുക. ഫെബ്രുവരി 15 ന് തുടങ്ങി 17ന് അവസാനിക്കും. ലോകമെമ്പാടുമുള്ള ആയുര്‍വേദ, യോഗ ആന്‍ഡ് പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി എന്നിവയുടെ […]
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന് വേദിയാകുന്നത്. സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താം എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രമേയം. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജെ രത്‌നകുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, […]
കണ്ണന്‍ രവി ഗ്രൂപ്പിന്റെ പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

ദുബായ്: കണ്ണന്‍ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഡെസ്റ്റിനേഷനുകളായ പാന്തര്‍ ക്ലബ്, എടികെ സ്‌ക്വയര്‍ റസ്റ്ററന്റ് എന്നിവ ദുബായ് ക്രീക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ റസ്റ്റോബാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണന്‍ രവിയുടെയും ദീപക് രവിയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ചടങ്ങില്‍ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. അത്യാധുനിക ഇന്റീരിയറുകള്‍, ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബ്ബിന്റെ രൂപകല്‍പ്പന. ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ […]