സ്വര്‍ണ്ണം വിനിമയ ഉപാധിയായ മാസ്റ്റര്‍കാര്‍ഡ് വിപണിയിലിറക്കി ഓ ഗോള്‍ഡ്. കറൻസിയായും ഉപയോഗിക്കാം, സ്വർണം ചെലവഴിച്ച് ചായ കുടിക്കാം, സാധനങ്ങള്‍ വാങ്ങാം, യാത്രയും ചെയ്യാം

ദുബായ്: വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വര്‍ണ ത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോൾഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലൈഫ്സ്റ്റൈൽ സൂപ്പര്‍ ആപ്പായി റീലോഞ്ച് ചെയ്തതായി ബന്ധപ്പെട്ടവര്‍ ദുബൈയിൽ അറിയിച്ചു. പുതിയ മാസ്റ്റര്‍ കാര്‍ഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണം ചെലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. ഓ ഗോൾഡിൻ്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക് സ്വര്‍ണം പരമ്പരാഗത രീതിയില്‍ വില്‍ക്കാതെ തന്നെ പണത്തിന്സ മാനമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് കോഫീ […]