യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അൽ ഐനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുകയാണെന്നും ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും എം.എ യൂസഫലി അൽ ഐൻ : അൽ ഐൻ, അൽ ജിമ്മിയിലുള്ള അൽഐൻ കമ്മ്യുണിറ്റി സെന്ററിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്മെന്റ്സ് മാനേജിങ്ങ് ഡയറക്ടർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജിസിസിയിലെ 269ആമത്തേതും […]