അൽകാട്ടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌

ദുബായ്: ഫ്രഞ്ച് മൊബൈൽ ടെക്‌നോളജി ബ്രാൻഡായ അൽകാട്ടെൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ തങ്ങളുടെ വി3 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻഎക്സിടിപേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ. വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിവിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം […]