ദുബായ് , ഓഗസ്റ്റ് 24 2026 : അടിയന്തര റിപ്പോർട്ടുകളിൽ അതിവേഗ പ്രതികരണവുമായി ദുബായ് പൊലീസിന്റെ നൈഫ് പൊലീസ് സ്റ്റേഷൻ. അടിയന്തര കേസുകളിൽ ശരാശരി 1 മിനിറ്റ് 35 സെക്കൻഡിനുള്ളിൽ പൊലീസ് സംഘം സ്ഥലത്തെത്തുന്നതായി അധികൃതർ അറിയിച്ചു.
ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി നടത്തിയ വാർഷിക പരിശോധനയിലാണ് സ്റ്റേഷന്റെ പ്രവർത്തന മികവ് വിലയിരുത്തിയത്.
2 മിനിറ്റ് 45 സെക്കൻഡ് ആയിരുന്നു അടിയന്തര പ്രതികരണത്തിന്റെ നിശ്ചിത ലക്ഷ്യം.
എന്നാൽ നൈഫ് പൊലീസ് സ്റ്റേഷൻ ഇത് മറികടന്ന് 1 മിനിറ്റ് 35 സെക്കൻഡിൽ പ്രതികരണം ഉറപ്പാക്കി.
സ്റ്റേഷന്റെ പരിധിയിൽ 99.2 ശതമാനം സുരക്ഷാബോധവും 98.8 ശതമാനം പൊലീസ് വിശ്വാസവും രേഖപ്പെടുത്തി. രാത്രിയിൽ നടക്കുമ്പോഴുള്ള സുരക്ഷാബോധം 99.6 ശതമാനവും, സുരക്ഷാ കവറേജ് 99.4 ശതമാനവും ആണ്.
കഴിഞ്ഞ വർഷം ട്രാഫിക് അപകടങ്ങളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശബ്ദശല്യവുമായി ബന്ധപ്പെട്ട് 180 പിഴകളും ചുമത്തി.
ജനസാന്ദ്രതയും വാണിജ്യ-ടൂറിസം പ്രവർത്തനങ്ങളും കൂടുതലുള്ള നൈഫ് മേഖലയിൽ സുരക്ഷാ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഡാറ്റയും സ്മാർട്ട് സാങ്കേതികവിദ്യകളും കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് അൽ മർറി നിർദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണവും ഉയർന്ന സുരക്ഷാ നിലവാരവും ഉറപ്പാക്കുന്നതിൽ നൈഫ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Solid platform with a lot of exciting options. I really appreciate the transparency in their terms. Give phkavbet a go