ദുബായ് ,സെപ്റ്റംബർ 3,2026 : മനുഷ്യാവകാശ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനായി യുഎഇ ആഭ്യന്തര മന്ത്രാലയവും ദേശീയ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യുഷനുമായും ചർച്ച നടത്തി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖൈലി, ദേശീയ മനുഷ്യാവകാശ സ്ഥാപന ചെയർപേഴ്സൺ ഡോ. സാലിം സുഹൈൽ അൽ നെയാദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു വിഭാഗങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളും സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു.
സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുക, ആവശ്യമായ മേഖലകളിൽ വിദഗ്ധ പരിജ്ഞാനം കൈമാറുക, സംയുക്ത പദ്ധതികളും പ്രവർത്തനങ്ങളും ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ചയായി.
പൊതുതാൽപര്യം മുൻനിർത്തി ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം തുടർന്നും ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ഇരുപക്ഷവും വ്യക്തമാക്കി.
