അബുദാബി,സെപ്റ്റംബർ 4,2026 : ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ
എമിറാത്തി പ്രതിഭകളെ വളർത്തിയെടുക്കാൻ പുതിയ പരിശീലന പദ്ധതിയുമായി യുഎഇ ആസ്ഥാനമായ Space42. ഫ്യുച്ചർ സ്പേസ്ഴ്സ് പ്രോഗ്രാം. എന്ന പേരിലാണ് പദ്ധതി ആരംഭിച്ചത്.
യുഎഇയുടെ നാഷണൽ സ്പേസ് സ്ട്രാറ്റജി 2031 -ന്റെ ഭാഗമായാണ് പരിപാടി. സ്റ്റം , എ ഐ , ഡാറ്റ മാനേജ്മെന്റ്, പുതിയ സാങ്കേതികവിദ്യകൾ എന്നിവയിൽ താൽപര്യമുള്ള എമിറാത്തി വിദ്യാർഥികൾക്ക് സ്പേസ് 42 -ന്റെ വിവിധ കേന്ദ്രങ്ങളിൽ 16 ആഴ്ച വരെ പരിശീലനം ലഭിക്കും.
ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (MBZUAI), സായിദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ആദ്യ ബാച്ചിലുള്ളത്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (ADEK) തിരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും പദ്ധതിയിൽ പങ്കെടുക്കും.
2026-ലെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു. സ്റ്റം മേഖലകളിലെ പഠനം, നിശ്ചിത ജിപിഎ , അഭിമുഖം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
പരിശീലനത്തിന്റെ ഭാഗമായി ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗം, വിപുലമായ ഡാറ്റാ വിശകലനത്തിന് എ ഐ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ സൈദ്ധാന്തിക ക്ലാസുകൾ നടക്കും.
സർവകലാശാലകളുമായും സ്കൂളുകളുമായും തുടർച്ചയായ സഹകരണത്തിലൂടെ യുഎഇയുടെ ദേശീയ ബഹിരാകാശ, എ ഐ മേഖലകളിലേക്ക് കൂടുതൽ യുവപ്രതിഭകളെ എത്തിക്കുകയാണ് സ്പേസ് 42 ലക്ഷ്യമിടുന്നത്.

The jackpot hits here are more frequent than anywhere else. Great site with a very friendly community. Five stars for 77jilionline
The registration was a breeze and I was playing within minutes. The bonus options are actually decent compared to other sites. Cheers to akunbosslot for the great service.