ദുബായ്,സെപ്റ്റംബർ 16,2026 : 2027ലെ ഡിപി വേൾഡ് ടൂർ കലണ്ടറിൽ ഗൾഫ് മേഖലയിൽ ആറ് ടൂർണമെന്റുകൾ. 2027 ന്റെ തുടക്കത്തിൽ തുടർച്ചയായി നാല് ആഴ്ച ഗൾഫ് രാജ്യങ്ങളിൽ മത്സരങ്ങൾ നടക്കും. നവംബറിൽ യുഎഇയിൽ നടക്കുന്ന രണ്ട് ടൂർണമെന്റുകളോടെയാണ് റേസ് ടു ദുബായ് സീസൺ അവസാനിക്കുക. ജനുവരി 15 മുതൽ 17 വരെ അബുദാബി ഗോൾഫ് റിസോർട്ടിലാണ് ആദ്യ മത്സരം. തുടർന്ന് ജനുവരി 21 മുതൽ 24 വരെ എമിറേറ്റ്സ് ഗോൾഫ് ക്ലബ്ബിൽ 38-ാമത് ഹീറോ ദുബായ് ഡെസർട്ട് ക്ലാസിക് നടക്കും. 2027ലെ ആദ്യ റോലെക്സ് സീരീസ് മത്സരവും ഇതാണ്.
ജനുവരി 28 മുതൽ 31 വരെ ബഹ്റൈനിലെ റോയൽ ഗോൾഫ് ക്ലബ്ബിൽ ബാപ്കോ എനർജീസ് ബഹ്റൈൻ ചാംപ്യൻഷിപ്പ് നടക്കും. ഫെബ്രുവരി 3 മുതൽ 6 വരെ ദോഹ ഗോൾഫ് ക്ലബ്ബിൽ ഖത്തർ മാസ്റ്റേഴ്സ് നടക്കുന്നതോടെ മിഡിൽ ഈസ്റ്റ് ഘട്ടം പൂർത്തിയാകും. സീസണിന്റെ അവസാന ഘട്ടവും യുഎഇയിലാണ്. നവംബർ 4 മുതൽ 7 വരെ യാസ് ലിങ്ക്സിൽ അബുദാബി ചാംപ്യൻഷിപ്പ് നടക്കും. നവംബർ 11 മുതൽ 14 വരെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ എർത്ത് കോഴ്സിൽ ഡിപി വേൾഡ് ടൂർ ചാംപ്യൻഷിപ്പ്, ദുബായ് നടക്കും. ഇതോടെയാണ് 2027ലെ റേസ് ടു ദുബായ് ചാംപ്യനെ തീരുമാനിക്കുക.
2027 കലണ്ടറിൽ ആകെ 24 രാജ്യങ്ങളിലായി 42 ടൂർണമെന്റുകൾ റേസ് ടു ദുബായിൽ ഉൾപ്പെടും. ഹോങ്കോങ് ഓപ്പൺ, ഡോയ്ചെ ബാങ്ക് സിംഗപ്പൂർ ഓപ്പൺ, ഓപ്പൺ ഡി പോർച്ചുഗൽ എന്നിവയും വീണ്ടും കലണ്ടറിൽ ഇടം നേടി. സെപ്റ്റംബർ 17 മുതൽ 19 വരെ അയർലൻഡിലെ അഡെയർ മാനറിൽ നടക്കുന്ന റൈഡർ കപ്പിനെ തുടർന്നാണ് ചില ടൂർണമെന്റുകളുടെ തീയതികളിലും മാറ്റം വരുത്തിയത്. യുഎഇയിൽ മാത്രം മൂന്ന് റോലെക്സ് സീരീസ് മത്സരങ്ങളാണ് നടക്കുക—ഹീറോ ദുബായ് ഡെസർട്ട് ക്ലാസിക്, അബുദാബി ചാംപ്യൻഷിപ്പ്, ഡിപി വേൾഡ് ടൂർ ചാംപ്യൻഷിപ്പ്, ദുബായ്. മൊത്തം അഞ്ച് റോലെക്സ് സീരീസ് മത്സരങ്ങളിൽ മൂന്നും യുഎഇയിലായിരിക്കും.

Easy login and a very welcoming community. I love how straightforward everything is here. No hassle at all with pkkkclublogin
The app is super lightweight and doesn’t lag at all on my phone. It’s great to have everything accessible on the go. Highly recommended! daulat777gameapk
I’ve been trying out a few sites lately and this one really stands out. The interface is smooth and the payouts are surprisingly fast. Highly recommend checking out ph878ph if you want a reliable spot.
Finally found a site that doesn’t lag during peak hours. The customer support is also very helpful when I had a question about my deposit. Give vnzi188 a try!