ദുബായ്,സെപ്റ്റംബർ 24,2026: ദുബായ് ടി100 ട്രയാത്ലൺ വീക്കെൻഡിന്റെ മൂന്നാം പതിപ്പിന് 57 രാജ്യങ്ങളിൽനിന്നായി 2,000ത്തിലേറെ താരങ്ങൾ രജിസ്റ്റർ ചെയ്തു. നവംബർ 13 മുതൽ 15 വരെ അൽ മംസറിൽ നടക്കുന്ന മത്സരത്തിൽ പ്രൊഫഷനൽ താരങ്ങൾക്കൊപ്പം അമച്വർ താരങ്ങളും പങ്കെടുക്കും. ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പിന്റെയും ദുബായ് സ്പോർട്സ് കൗൺസിലിന്റെയും പിന്തുണയോടെയാണ് മത്സരം. ആദ്യമായാണ് ടി100 ട്രയാത്ലൺ അൽ മംസറിൽ നടക്കുന്നത്. കഴിഞ്ഞ വർഷം 3,000ത്തിലേറെ ട്രയാത്ലൺ താരങ്ങളും 15,000ത്തിലേറെ കാണികളും പരിപാടിയിൽ എത്തിയിരുന്നു. ഇത്തവണ അമച്വർ വിഭാഗത്തിൽ ആദ്യമായി ഒളിംപിക് ദൂര ട്രയാത്ലണും ഉൾപ്പെടുത്തിയിട്ടുണ്ട്. 1.5 കിലോമീറ്റർ നീന്തൽ, 40 കിലോമീറ്റർ സൈക്കിൾ യാത്ര, 10 കിലോമീറ്റർ ഓട്ടം എന്നിവയാണ് ഇതിലുള്ളത്. ഒളിംപിക്, സ്പ്രിന്റ് ഇനങ്ങളിൽ റിലേ മത്സരങ്ങളും ഉണ്ടാകും.
750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്കിൾ യാത്ര, 5 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്നതാണ് സ്പ്രിന്റ് വിഭാഗം. 2 കിലോമീറ്റർ നീന്തൽ, 80 കിലോമീറ്റർ സൈക്കിൾ യാത്ര, 18 കിലോമീറ്റർ ഓട്ടം എന്നിവയാണ് 100 കിലോമീറ്റർ മത്സരത്തിലെ ഇനങ്ങൾ. ടി100 റേസ് ടു ഖത്തർ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ദുബായിലെ പ്രൊഫഷനൽ മത്സരം ഇത്തവണ വനിതകൾക്കായി മാത്രമായിരിക്കും . ലോകത്തെ മുൻനിര വനിതാ ട്രയാത്ലൺ താരങ്ങളിൽ 20 പേർ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളുടെ അന്തിമ പട്ടിക വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. പുരുഷ-വനിതാ പ്രൊഫഷനൽ താരങ്ങൾ ഒരുമിച്ച് പങ്കെടുക്കുന്ന ഖത്തർ ടി100 ട്രയാത്ലൺ ലോക ചാംപ്യൻഷിപ് ഫൈനൽ ഡിസംബർ 10 മുതൽ 12 വരെ നടക്കും. കൂടുതൽ എമിറാത്തി വനിതകളെയും പെൺകുട്ടികളെയും മത്സരത്തിലേക്ക് ആകർഷിക്കാനും സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. സ്പ്രിന്റ്, ഒളിംപിക്, റിലേ, 100 കിലോമീറ്റർ വിഭാഗങ്ങളിൽ ഇവർക്ക് പങ്കെടുക്കാം. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ പത്താം പതിപ്പിന്റെ ഭാഗമായാണ് ദുബായ് ടി100 നടക്കുന്നത്. ഒക്ടോബർ 31 മുതൽ നവംബർ 29 വരെയാണ് ഇത്തവണത്തെ ഫിറ്റ്നസ് ചാലഞ്ച്. മത്സരം കാണാൻ അൽ മംസാറിലെത്തുന്നവർക്ക് പ്രവേശനം സൗജന്യമായിരിക്കും.

The login process is super quick and I never encounter any server downtime. Everything is just very efficient. Head over to bdfg66login now.