കൊച്ചി, ഒക്ടോബർ 6, 2026: ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 150 രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം ഏകദേശം 585 വിമാന സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉണ്ടാകുക. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായാണ് പുതിയ ഷെഡ്യൂൾ നടപ്പാക്കുക.
ആഭ്യന്തര, രാജ്യാന്തര മേഖലകളിലായി 40ലധികം പുതിയ റൂട്ടുകളിലും സർവീസ് ആരംഭിക്കും. നിലവിലെ 83 രാജ്യാന്തര റൂട്ടുകൾ 100ലധികമായി ഉയരും. ആഴ്ചയിലെ ആകെ സർവീസുകളുടെ എണ്ണം ഏകദേശം 3,150ൽ നിന്ന് 4,100 ആയി വർധിക്കും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളും ആഴ്ചയിൽ 1,330ൽ നിന്ന് ഏകദേശം 1,600 ആയി ഉയരും.
യുഎഇ–ഇന്ത്യ യാത്രക്കാർക്കും പുതിയ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ലഭിക്കും. ലഖ്നൗ–റാസൽഖൈമ റൂട്ടിൽ ആഴ്ചയിൽ നാല് സർവീസുകളും മംഗളൂരു–റാസൽഖൈമ റൂട്ടിൽ രണ്ടും ഷാർജ–സൂറത്ത് റൂട്ടിൽ മൂന്ന് വരെയും സർവീസുകൾ നടത്തും. അബുദാബി–ഗോവ, അമൃത്സർ–അബുദാബി റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവും ദുബായ്–ഗോവ റൂട്ടിൽ ഏഴ് സർവീസുകളും ഉണ്ടാകും.
കൂടാതെ ഭോപ്പാൽ–ഷാർജ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളും ചണ്ഡീഗഢ്–ഷാർജ റൂട്ടിൽ നാല് സർവീസുകളും നടത്തും.
പുതിയ ഷെഡ്യൂളോടെ 65 സ്റ്റേഷനുകളെയും 220 റൂട്ടുകളെയും ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്.

The payouts here are actually fair and the interface is super clean. It is my new go-to spot for gaming. Give br667bet43 a try
Great selection of games and the payouts are handled very efficiently. I trust this site for my leisure time. Check out bigobet899 if you want a fair game.