ദുബായ്, ഒക്ടോബർ 9, 2026 : വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടവുമായി ദുബായിലെ റെന്റൽ ഡിസ്പ്യൂട്ട്സ് സെന്റർ (RDC). 2026ലെ ആദ്യ ഒമ്പത് മാസത്തിനിടെ 2,350 വാടക തർക്കങ്ങളാണ് പരസ്പര ധാരണയിലൂടെ പരിഹരിച്ചത്. 401 മില്യൺ ദിർഹം മൂല്യമുള്ള കേസുകളാണ് ഇത്തരത്തിൽ ഒത്തുതീർപ്പാക്കിയത്.
ഒരു കേസ് പരിഹരിക്കാൻ ശരാശരി ആറ് ദിവസം മാത്രമാണ് എടുത്തതെന്ന് അധികൃതർ അറിയിച്ചു. വീട്ടുടമകളും വാടകക്കാരും തമ്മിലുള്ള തർക്കങ്ങൾ ദീർഘമായ കോടതി നടപടികളിലേക്ക് കടക്കാതെ പരിഹരിക്കാനാണ് കേന്ദ്രം മുൻഗണന നൽകുന്നത്.
ഇരുകൂട്ടരുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് വേഗത്തിൽ പ്രശ്നപരിഹാരം ഉറപ്പാക്കാൻ കഴിയുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
പരസ്പര ധാരണയിലെത്തുന്ന ഒത്തുതീർപ്പ് കരാറുകൾക്ക് മേൽനോട്ടം വഹിക്കുന്ന ജഡ്ജിയുടെ അംഗീകാരം ലഭിക്കുന്നതോടെ അവ നിയമപരമായി നടപ്പാക്കാൻ കഴിയുന്ന രേഖകളായി മാറും.
ദുബായിലെ വാടക വിപണി വളരുന്ന സാഹചര്യത്തിൽ തർക്കപരിഹാര നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുമെന്നും റെന്റൽ ഡിസ്പ്യൂട്ട്സ് സെന്റർ ചെയർമാൻ ജഡ്ജി അബ്ദുൽഖാദർ മൂസ മുഹമ്മദ് വ്യക്തമാക്കി.

Finally found a site that actually works smoothly here in Brazil. The interface is super intuitive and the payouts are fast. Definitely my new favorite spot! brasil777br