യു എ ഇ യിലെ പെർഫ്യൂം നിർമ്മാണ രംഗത്തെ പ്രമുഖരായ
സ്റ്റേർലിംഗ് പെർഫ്യൂംസ് ഇൻഡസ്ട്രീസ് ഡീലർമാർക്കും
അതിഥികൾക്കുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ലക്ഷ്വറി ബ്രാൻഡായ ഹമീദി അൽ ഖുദ്രയുടെ അവതരണത്തോട് അനുബന്ധിച്ചാണ്
“റിച്ച്വൽസ് ഓഫ് ദി ഡെസർട്ട്”: എന്ന പേരിൽ മരുഭൂമിയിലെ ക്യാമ്പിൽ പരിപാടി ഒരുക്കിയത്. . മരുഭൂമിയിൽ , പ്രകാശം, സംഗീതം, സുഗന്ധം എന്നിവയുടെ സമന്വയത്തിലൂടെ
അറേബ്യൻ സുഗന്ധ പൈതൃകത്തെ പുനർസൃഷ്ടിക്കുന്നതായിരുന്നു
സംഗമമെന്ന് അധികൃതർ പറഞ്ഞു.
തനൂറ നൃത്തപ്രകടനങ്ങളും
ഖലീജി കലാപ്രകടനങ്ങളും അവതരിപ്പിക്കപ്പെട്ടു .
അൽ ഖൈമ ഹെറിറ്റേജ് റെസ്റ്റോറന്റിന്റെ പ്രത്യേക അറേബ്യൻ വിഭവങ്ങളും വിളമ്പി . “മൈ ഹമീദി റിച്ച്വൽ” എന്ന ഔദ് സെറിമോണിയും അവതരിപ്പിക്കപ്പെട്ടു.
പെർഫ്യൂം രംഗത്തെ ആഡംബരം
എന്നതിനപ്പുറം
അറേബ്യൻ സംസ്കാരത്തിന്റെയും ആത്മീയ ബന്ധത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായി മാറി ഹമീദിയുടെ അവതരണം .

