ദുബായ്:കെ.എം.സി.സി വനിതാ വിംഗ്‌ കാസർക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ-ശക്തീകരണ ശിൽപശാല സംഘടിപ്പിച്ചു. “ വുമൺ ഓഫ് വിഷൻ എന്ന പേരിൽ അബു ഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. യഹിയ തളങ്കര പരിപാടിയുടെ ഉ​ദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ സ്ത്രീ കൂട്ടായ്മകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ദുബായ് കെഎംസിസി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന വെൽഫെയർ സ്‌കീം അംഗത്വ ഹംസഫർ പ്രചരണ ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന വനിതാ കെ എം സി സി
ഉപാധ്യക്ഷൻ ആയിഷ മുഹമ്മദ് നിർവഹിച്ചു

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ടി എ ഷാഫി , അബ്ദുൽ കാദർ അരിപ്പാമ്ബ്ര ,മുനീർ അൽ വഫ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു വനിതാ കെ എം സി സി സംസ്ഥാന നേതാക്കളായ റാബിയ സത്താർ ,ആയിഷ മുഹമ്മദ് , റിയാന സലാം ,ഷഹീന ഖലീൽ എന്നിവർ സംസാരിച്ചു
വനിതാ കെ എം സി സി ജില്ലാ പ്രസിഡന്റ് റൈസന നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു
അസ്മീറ ഷെഹ്സിൻ ചെർക്കള സ്വാഗതവും ട്രഷറർ ഫാത്തിമ സലാം നന്ദിയും പറഞ്ഞു