
ദുബായിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെഹ്ഫിൽ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന ‘മെഹ്ഫിൽ മേരെ സനം സീസൺ -4’ 22ന് വൈകിട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. യുഎഇയിലെ കലാസ്വാദകർക്ക് മികച്ച ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്നതിനാണ് മെഹ്ഫിൽ ഇന്റർനാഷനൽ ഒരുങ്ങുന്നത്. വിവിധ കലാപരിപാടികൾക്കൊപ്പം വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മൂന്ന് പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. ഹ്രസ്വചിത്ര അവാർഡ് വിതരണം, കരോക്കെ ഗാനമേള, ഫാൻസി ഡ്രസ്, മിമിക്രി തുടങ്ങിയ കലാപരിപാടികളും വേദിയിൽ അരങ്ങേറും.