ചൈന ഹോം ലൈഫ് എക്‌സ്‌പോ ദുബൈയിൽ, 3000 പ്രദർശകർ എത്തി.


ദുബായ്: ചൈന ഹോം ലൈഫ് ദുബൈ എക്‌സ്‌പോ 2025 ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.ഏകദേശം 3000 പ്രദർശകർ എത്തി . നിർമ്മാതാക്കളും കയറ്റുമതി കമ്പനികളുമായി, മൊത്തം പ്രദർശകർ, അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ 19 -ാം പതിപ്പിൽ അവതരിപ്പിക്കുന്നു.വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ പ്രദർശനം ഉൾക്കൊള്ളുന്നു. ഗോൾഫ് കാർട്ടുകൾ, ട്രെഡ്‌മില്ലുകൾ, റോക്ക് പാനലുകൾ, കേബിളുകൾ, ചാർജിംഗ് പൈലുകൾ, സോളാർ ഫോട്ടോവോൾട്ടെയ്‌ക് പാനലുകൾ, സ്‌കൂട്ടറുകൾ, ട്രാൻസ്മിഷൻ ബെൽറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഇനങ്ങളും ഈ വ്യാപാരമേളയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
“ചൈനീസ് നിർമ്മാതാക്കൾക്ക് മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഒരു പ്രധാന വിപണിയാണ്, ശരിയായ നിർമ്മാതാക്കളെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ യോജിച്ച ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന്” മെറിയന്റ് ഇന്റർനാഷണൽ എക്സിബിഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിനു പിള്ള പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ട്രെൻഡുകൾ വ്യക്തിപരമായി തൊട്ടറിയാനും അനുഭവിക്കാനും അവസരമൊരുക്കുന്നു.കൂടാതെ പ്രാദേശിക ഏജന്റുമാർക്ക് ചൈനീസ് എക്‌സിബിറ്റർമാർക്കും പ്രാദേശിക വാങ്ങുന്നവർക്കും ഇടയിൽ ഫലപ്രദമായ ആശയവിനിമയവും ബിസിനസ് ചർച്ചകളും സുഗമമാക്കുന്നു.രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സന്ദർശകരെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് മൂന്ന് ദിവസത്തെ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. മെയിൻലാൻഡ് ചൈനയിലെ ഏക ലിസ്റ്റഡ് എക്സിബിഷൻ കമ്പനിയായ മെറിയന്റ് ഇന്റർനാഷണൽ എക്സിബിഷനാണ് ഇത് സംഘടിപ്പിക്കുന്നത്. വാങ്ങുന്നവർക്ക് സാധ്യതയുള്ള കമ്പനികളെ മുഖാമുഖം കാണാനും ചൈനീസ് വിതരണക്കാരിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും ട്രെൻഡുകളും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്.
ഏകദേശം 2,000 നിർമ്മാതാക്കളും കയറ്റുമതി കമ്പനികളും ഏകദേശം 3,000 ജീവനക്കാരും, യുഎഇ വിപണിക്ക് അനുയോജ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നു .

Share this:

ചൈന ഹോം ലൈഫ് എക്‌സ്‌പോ ദുബൈയിൽ, 3000 പ്രദർശകർ എത്തി.

Share this:

Related to this topic: