ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമത്തിന് വേദിയായി ദുബായ്
ദുബായ്്: വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ പരിപാടി ഖിസൈസ് കാപിറ്റല്‍ സ്‌കൂളില്‍വെച്ച് നടന്നു. ഉച്ചക്ക് മൂന്ന് മണിക്ക് നടന്ന പരിപാടിയില്‍ 15 വര്‍ഷമായി വി.കെ.എം കളരിയില്‍ കളരി അഭ്യസിക്കുന്നവര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിച്ചു. യു.എ.ഇയില്‍ ആദ്യമായാണ് ഒരു കളരി സ്ഥാപനം ശിഷ്യര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. അതോടൊപ്പം 10 വര്‍ഷതിലധികമായി വി.കെ.എം കളരിയില്‍ കളരി പഠിക്കുന്ന പൂർവ വിദ്യാര്‍ഥികള്‍ക്ക് ആദരവും നല്‍കി. തുടര്‍ന്ന് 350 കുട്ടികളുടെ മെയ്താരിയില്‍നിന്നും പ്രതിരോധ എന്ന ലെവലിലേക്ക് എത്തിക്കുന്ന പരിപാടിയും നടന്നു. […]
ദുബായിൽ ആറാമത് ഔട്ട്ലെറ്റുമായി സ്വീറ്റ് വേൾഡ്
യുഎഇയിലെ മിഠായികളുടെയും ചോക്ലേറ്റുകളുടെയും ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത സ്ഥാപനമാണ് സ്വീറ്റ് വേൾഡ്. ഉയർന്ന നിലവാരമുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇമ്പോർട്ടഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചികളിലുള്ള മധുരങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ട് പ്രവാസികളുടെ പ്രിയപ്പെട്ട മധുരലോകമായി മാറാൻ സ്വീറ്റ് വേൾഡിന് സാധിച്ചിട്ടുണ്ട്. അബുദാബി, അൽ ഐൻ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ശേഷം സ്വീറ്റ് വേൾഡ് ഇപ്പോൾ ദുബായിൽ തങ്ങളുടെ ആറാമത് ഔട്ട്ലെറ്റ് തുറക്കുകയാണ്. […]
പ്രോപ്പർട്ടീസ് ഇൻവെസ്റ്റർ മീറ്റിന് സമാപനം
ദുബൈ: യു.എ.ഇയിലെ നിക്ഷേപ സാധ്യതകൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് 10X പ്രോപ്പർട്ടീസ് ദുബായിൽ സംഘടിപ്പിച്ച പ്രൈവറ്റ് ഇൻവെസ്റ്റർ ബിസിനസ് മീറ്റിന് സമാപനം. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന സംഗമത്തിൽ നൂറ് ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് അവതരിപ്പിച്ചത്. 2026-ൽ നടക്കാനിരിക്കുന്ന ’10X എക്സ്പോ’ക്ക് മുന്നോടിയായാണ് നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും ഉൾപ്പെടുത്തി മീറ്റ് സംഘടിപ്പിച്ചത്. ഹിസ് ഹൈനസ് ഷെയ്ഖ് ജുമ അൽ മക്തൂമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡ്വൈസറുമായ എച്ച്.ഇ യാക്കൂബ് അൽ അലിയാണ് പരിപാടി […]
ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന് ദുബായില്‍ പുതിയ കോര്‍പ്പറേറ്റ് ആസ്ഥാനം
ദുബായ്, യു.എ.ഇ. -ജൂണ്‍ 15: ഗള്‍ഫ് കേന്ദ്രമായുള്ള പ്രമുഖ ബഹുരാഷ്ട്ര കോണ്‍ഗ്ലമറേറ്റ് ആയ ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് ദുബായില്‍ പുതിയ കോര്‍പറേറ്റ് ആസ്ഥാനം തുറന്നു. ഗര്‍ഹൂദ് ബിസിനസ് സെന്ററിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് പ്രവര്‍ത്തമാരംഭിച്ചത്. ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ സ്ഥാപിതമായ കോര്‍പറേറ്റ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂണിലിവര്‍ അറേബ്യയുടെ മുന്‍ മേധാവി ഖലീല്‍ യാസീന്‍ മുഖ്യാതിഥിയായിരുന്നു.ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സമീര്‍ പറവട്ടി, ഗ്രൂപ്പ് പ്രസിഡന്റ് ഫഹദ് ബിന്‍ സഊദ് അല്‍ […]
സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി; 10-ാം വാർഷികാഘോഷങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും ദുബായിൽ തുടക്കമായി
ദുബായ്∙ ബിസിനസ് തുടങ്ങാൻ സഹായിക്കുന്ന പ്രമുഖ സ്ഥാപനമായ ‘സ്റ്റാർട്ടപ്പ് വർക്സ്’ ഒദ്യോഗിക ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര നടൻ ആസിഫ് അലിയെ തിരഞ്ഞെടുത്തു. സ്ഥാപനത്തിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രാൻഡ് അംബാസഡറാകുന്നതിനുള്ള ഔദ്യോഗിക കരാറിൽ ആസിഫ് അലി ഒപ്പുവച്ചു.ഇതുവരെ മുപ്പത്തയ്യായിരത്തോളം (35,000) പേർക്ക് പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മികച്ച സേവനങ്ങൾ നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ പറഞ്ഞു. യുഎഇക്ക് പുറമെ കേരളത്തിലേക്കും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. സംരംഭകർക്ക് കൂടുതൽ […]
ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന

ഷാർജ∙ മുവൈലയിൽ പുതുതായി ആരംഭിച്ച ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ മെയ് 31-ാം തീയതി വരെ പൊതുജനങ്ങൾക്ക് എല്ലാ ഡോക്ടർമാരുടെയും സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ സംരംഭത്തിന്റെ ഭാഗമായാണ് ഒപി സേവനം സൌജന്യമാക്കിയത്. ഇതോടൊപ്പം വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ വളരെ കുറഞ്ഞ ചെലവിലും ലഭ്യമാക്കിയിട്ടുണ്ട്.മുവൈലയിൽ നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന നാല് മെഡിക്കൽ സെന്ററുകളുടെ വിശ്വാസ്യതയും സേവന പാരമ്പര്യവും മുൻനിർത്തിയാണ് പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഈ പുതിയ മെഡിക്കൽ സെന്റർ […]
യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് മലയാളികളുൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന ഉൽപന്നങ്ങൾ തട്ടിയെടുത്തതായി ആരോപണം.പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതരാണ് ഒന്നര കോടി രൂപയുടെ നഷ്ടത്തിനും വഞ്ചനയ്ക്കുമെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജസ്ഥാൻ സ്വദേശിനികളായ ഭാവന ജെയിൻ, നിതിൻ ദിക്ഷിത് എന്നിവരുടെ ഉടമസ്ഥതയിലുളള ഈസ്റ്റേൺ ഫാംസ് എൽഎൽസി കമ്പനിക്കെതിരെയാണ് പരാതിയുമായി ഇന്ത്യയിലുളള പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ ഈസ്റ്റേൺ ഫാംസ് കമ്പനി അധികൃതർ കെ എൻ ട്രേഡിങ്ങുമായി തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായായി കരാറിലേർപ്പെടുകയായിരുന്നു. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ചുകൊടുത്ത ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപന്നങ്ങൾ കൈപ്പറ്റിയ ശേഷം ഇവർ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കെ […]
യു.എ.ഇ.സ്വദേശികളോടുള്ള ആദരം;25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
ദുബായ്: യു.എ.ഇ. സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം (2.5 മില്യണ്‍) മൂല്യമുള്ള ബൃഹത്തായ സാമൂഹിക ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ദെന്തല്‍ ക്ലിനിക്കും. സഹിഷ്ണുതയുടെയും മാനവികതയുടെയും ആഗോള മാതൃകയായ യുഎഇയുടെ വളര്‍ച്ചയ്ക്ക് സ്വദേശി സമൂഹം നല്‍കുന്ന പിന്തുണയ്ക്കും കാരുണ്യത്തിനും നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഈ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 2,500 സ്വദേശി പൗരന്മാര്‍ക്ക് 1,000 ദിര്‍ഹം വീതം മൂല്യമുള്ള വെല്‍നസ് വൗച്ചറുകള്‍ വിതരണം ചെയ്യും. ഈ വൗച്ചറുകള്‍ ഉപയോഗിച്ച് അഡ്വാന്‍സ്ഡ് […]
നടാഷ പീറ്ററിനിതിന് സ്വപ്‌നസാഫല്യം;
ഷക്‌ലാന്‍ ഗ്രൂപ്പിന്റെ മെഗാനറുക്കെടുപ്പില്‍ ആഢംബര വീട് സ്വന്തം ദുബായ്: റീടെയിൽ രംഗത്തെ ദുബായിലെ ഏറ്റവും വലിയ പ്രൊമോഷനുകളിലൊന്നായി മാറിയ ഷക്‌ലാൻ ‘വിന്‍ എ ഡ്രീം ഹോം’ സമ്മാനപദ്ധതിക്ക് പരിസമാപ്തി.വര്‍ണ്ണാഭമായ ചടങ്ങില്‍ ഭാഗ്യശാലികളായ ഗ്രാന്‍ഡ് പ്രൈസ് ജേതാക്കള്‍ക്ക് സ്വന്തമായൊരു ആഢംബര വീടും കാറും മറ്റു സമ്മാനങ്ങളും കൈമാറി. നടാഷ പീറ്റര്‍ ആണ് ദുബായില്‍ ഒരു ആഢംബര വീട് സ്വന്തമാക്കി മെഗാ ഗ്രാന്‍ഡ് പ്രൈസ് ജേതാവായത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വീടിന്റെ താക്കോല്‍ കൈമാറി. മറ്റൊരു ഗ്രാന്‍ഡ് പ്രൈസ് ജേതാവായ സൂരജ് […]
സിനിമാറ്റിക്, സ്പോർട്സ് ദൃശ്യാനുഭവവുമായി ടി.സി.എൽ ഏറ്റവും പുതിയ മിനി എൽഇഡി ടിവി സീരീസുമായി യുഎഇ വിപണിയിൽ

ദുബൈ: ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ആഗോള മുൻനിര ബ്രാൻഡും ലോകത്തിലെ നമ്പർ വൺ മിനി എൽഇഡി, അൾട്രാ ലാർജ് സ്‌ക്രീൻ ടിവി (75 ഇഞ്ചിന് മുകളിൽ) ബ്രാൻഡുമായ ടി.സി.എൽ, 2026 ലെ പുതിയ എസ്‌ക്യുഡി-മിനി എൽഇഡി (SQD-Mini LED) ടിവി സീരീസ് യുഎഇയിൽ അവതരിപ്പിച്ചു. ദുബൈയിലെ ഡൗൺടൗണിൽ സംഘടിപ്പിച്ച പ്രത്യേക മീഡിയ ലോഞ്ച് ചടങ്ങിലാണ് ടി.സി.എൽ പുതിയ സി7എൽ, സി8എൽ, ഫ്‌ളാഗ്ഷിപ്പ് എക്‌സ്11എൽ മോഡലുകൾ അവതരിപ്പിച്ചത്. ടി.സി.എലിന്റെ ഏറ്റവും പുതിയ എസ്‌ക്യുഡി-മിനി എൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ […]