ദുബായ് സിറ്റി സോൺ സാഹിത്യോത്സവ്‌ സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

ദുബായ് : ദുബായ് സിറ്റി സാഹിത്യോത്സവിന്റെ പതിനഞ്ചാമത് സീസണാണ് സമാപനമായത്. ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ഊദ് മേത്ത ഗ്ലെൻ്റെൽ ഇൻ്റർനാക്ഷണൽ സ്‌കൂളിൽ ഐ സി എഫ് യുഎഇ നാഷനൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ കാഞ്ഞിരോട് പരിപാടി ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരത്തിൽ ബർദുബൈ സെക്ടർ ഒന്നാം സ്ഥാനവും അവീർ, റാഷിദിയ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അഭിനവ് കൃഷ്ണ പ്രകാശൻ പുരുഷ വിഭാഗത്തിലെ സർഗ പ്രതിഭയായും ഹവാ മുസമ്മിൽ സ്ത്രീ വിഭാഗത്തിലെ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ഷിബിലിയാണ് ബർദുബൈ സാഹിത്യോത്സവ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു .

റാഷിദിയ്യ കറാമ,ബർദുബായ്, അവീർ ,മദാം , സത് വ എന്നീ സെക്ടറുകളിൽ നിന്ന് 34 യൂണിറ്റുകളിലെ 200 ൽ പരം പ്രതിഭകൾ സാഹിത്യോത്സവിൽ മാറ്റുരച്ചു. രാവിലെ 9 മണിക്ക് ആരംഭിച മത്സരങ്ങൾ വൈകുന്നേരം എട്ട് മണി വരെ നീണ്ടു നിന്നു. സാംസ്കാരിക സംഗമത്തിൽ ഫസൽ മട്ടന്നൂരിന്റെ അധ്യക്ഷ്യതയിൽ അനൂപ് കേച്ചേരി മുഖ്യാതിഥിയായിരുന്നു . ഐസിഎഫ് ഇൻ്റർ നാഷണൽ കൗൺസിൽ പ്രസിഡൻ്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട്, ആർ എസ് സി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി എന്നിവർ സംസാരിച്ചു. ഐസിഎഫ് , ആർ എസ് സി നാഷണൽ റീജ്യണൽ നേതാക്കൾ സംബന്ധിച്ചു.

വസന്തം തേടുന്ന വിത്തുകൾ എന്ന വിഷയത്തിൽ സാഹിത്യോത്സവ് നഗരിയിൽ നടന്ന സാംസ്കാരിക ഒത്തിരിപിൽ
മുഹമ്മദലി കിനാലൂർ,ദിലീപ് സി എൻ എൻ, ആഷിക് നെടുമ്പുര, അസി, റാഷിദ് മൂർക്കനാട് , എന്നിവർ സംബന്ധിച്ചു.
ദുബൈ സിറ്റി സോൺ ജനറൽ സെക്രട്ടറി മുബീൻ പാനൂർ സ്വാഗതവും എക്സിക്യൂട്ടീവ് സെക്രട്ടറി സക്കീർ കോട്ടക്കൽ നന്ദിയും പറഞ്ഞു.

Share this:

ദുബായ് സിറ്റി സോൺ സാഹിത്യോത്സവ്‌ സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

Share this:

Related to this topic: