ജീവനക്കാർക്കായി കായികമാമാങ്കം ഒരുക്കി താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്; ആവേശം പകർന്ന് ‘സ്പോർട്സ് ഡേ 2026’

ദുബായ്: ദുബായ് കേന്ദ്രമായുള്ള പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡാന്യൂബ് സ്‌പോര്‍ട്‌സ് വേള്‍ഡിലായിരുന്നു മേള. ഹെഡ് ഓഫീസിലും റീറ്റെയില്‍ ഔട്‌ലെറ്റുകളിലുമുള്ള 150-ഓളം ജീവനക്കാര്‍ ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരച്ചു.ഒരു ദിവസം മുഴുവന്‍ ജീവനക്കാരെ ആവേശഭരിതരാക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന കായികയിനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി. ക്രിക്കറ്റ് മാച്ചുകളായിരുന്നു മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയിലും ജീവനക്കാര്‍ ആവേശപൂര്‍വ്വം പങ്കാളികളായി.വെറുമൊരു കായികമേള എന്നതിലുപരി, ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള […]