ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന

ഷാർജ∙ മുവൈലയിൽ പുതുതായി ആരംഭിച്ച ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ മെയ് 31-ാം തീയതി വരെ പൊതുജനങ്ങൾക്ക് എല്ലാ ഡോക്ടർമാരുടെയും സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ സംരംഭത്തിന്റെ ഭാഗമായാണ് ഒപി സേവനം സൌജന്യമാക്കിയത്. ഇതോടൊപ്പം വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ വളരെ കുറഞ്ഞ ചെലവിലും ലഭ്യമാക്കിയിട്ടുണ്ട്.മുവൈലയിൽ നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന നാല് മെഡിക്കൽ സെന്ററുകളുടെ വിശ്വാസ്യതയും സേവന പാരമ്പര്യവും മുൻനിർത്തിയാണ് പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഈ പുതിയ മെഡിക്കൽ സെന്റർ […]
യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് മലയാളികളുൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന ഉൽപന്നങ്ങൾ തട്ടിയെടുത്തതായി ആരോപണം.പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതരാണ് ഒന്നര കോടി രൂപയുടെ നഷ്ടത്തിനും വഞ്ചനയ്ക്കുമെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജസ്ഥാൻ സ്വദേശിനികളായ ഭാവന ജെയിൻ, നിതിൻ ദിക്ഷിത് എന്നിവരുടെ ഉടമസ്ഥതയിലുളള ഈസ്റ്റേൺ ഫാംസ് എൽഎൽസി കമ്പനിക്കെതിരെയാണ് പരാതിയുമായി ഇന്ത്യയിലുളള പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ ഈസ്റ്റേൺ ഫാംസ് കമ്പനി അധികൃതർ കെ എൻ ട്രേഡിങ്ങുമായി തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായായി കരാറിലേർപ്പെടുകയായിരുന്നു. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ചുകൊടുത്ത ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപന്നങ്ങൾ കൈപ്പറ്റിയ ശേഷം ഇവർ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കെ […]