ഷാർജയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

ന​ഗരാതിർത്തികളിലും മികച്ച റീട്ടെയ്ൽ സേവനം ലഭ്യമാക്കുകയാണെന്നും കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും എം.എ യൂസഫലി ഷാർജ : യുഎഇയിൽ ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാ​ഗമായി ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് കൽബ ഹെഡ് അംന അൽ സാബി, ഇക്കണോമിക് ഡവലപ്പ്മെൻ്റ കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൽബ മുൻസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ […]

മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിലും

ദുബായ്: തമിഴ്‌നാട് ആസ്ഥാനമായ മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിലും പ്രവര്‍ത്തനമാരംഭിച്ചു. ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റിലാണ് അന്താരാഷ്ട്രതലത്തില്‍ മന്നാ മെസിന്റെ ആദ്യ സംരംഭം. ലാന്‍ഡ്മാര്‍ക്ക് സെനത്ത് ഗ്രൂപ്പ് ഫ്രൈഞ്ചൈസിയാണ് (എല്‍.എം.ഇസെഡ്) മന്നാ മെസ് ദുബായിലെത്തിച്ചത്. ഓപ്പണ്‍ മെസ് ശൈലിയിലാണ് റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനമെന്ന് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപകന്‍ ജയരാജ് പറഞ്ഞു. ആസൈവാതില്‍ ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി പ്രാദേശിക ചേരുവകള്‍ മാത്രം ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് മന്നാ മെസ് നല്‍കിവരുന്നത്. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ തമിഴ്‌നാടിന്റെ തനതായ […]

ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ച് ബിസിസി ​ഗ്രൂപ്പ്

ദുബായ്: കേരളത്തില്‍ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അംജദ് സിതാരയുടെ നേതൃത്വത്തിലായിരുന്നു റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപനം. എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന, എല്ലാ മാനേജര്‍മാര്‍ക്കും പ്രീമിയം എസ്.യു.വികള്‍ സമ്മാനം, വര്‍ക്ക് ലൈഫ് മെച്ചപ്പെടുത്താനുള്ള എക്‌സ്‌ക്ലൂസീവ് ലക്ഷ്വറി സംവിധാനങ്ങള്‍ എന്നിവയാണ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. മികച്ചതിനെ ഞങ്ങള്‍ […]

അൽകാട്ടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌

ദുബായ്: ഫ്രഞ്ച് മൊബൈൽ ടെക്‌നോളജി ബ്രാൻഡായ അൽകാട്ടെൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ തങ്ങളുടെ വി3 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻഎക്സിടിപേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ. വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിവിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം […]

ഒരേ സമയം മൂന്ന് മലയാള സിനിമകൾ. സുപ്രധാന പ്രഖ്യാപനവുമായി നടത്തി നിർമാതാവ് കണ്ണൻ രവി

ദുബായ്: ഒരേ സമയം മൂന്ന് മലയാള സിനിമകളുടെ പ്രഖ്യാപനം നടത്തി ദുബായിലെ പ്രമുഖ സംരംഭകനും വ്യവസായിയും തമിഴ് ചലച്ചിത്ര നിർമാതാവുമായ കണ്ണൻ രവി. മൂന്ന് മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും കണ്ണന്‍ രവി അറിയിച്ചു. തമിഴ് ചിത്രമായ തലൈവര്‍ തമ്പി തലൈമയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.തമിഴ് സൂപ്പർ താരം സത്യരാജിന്‍റെ മകൻ സിബിൻ രാജ്, നടൻ കൈലാഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മൂന്ന് സിനിമകളിലും തമിഴ്, കന്നഡ, […]

യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അൽ ഐനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുകയാണെന്നും ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും എം.എ യൂസഫലി അൽ ഐൻ : അൽ ഐൻ, അൽ ജിമ്മിയിലുള്ള അൽഐൻ കമ്മ്യുണിറ്റി സെന്ററിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്മെന്റ്സ് മാനേജിങ്ങ് ഡയറക്ടർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജിസിസിയിലെ 269ആമത്തേതും […]

പോളണ്ട് മൂസയുടെ സുഗന്ധവ്യാപാരം 150 രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷം ദുബായ് എക്സ്പോ സിറ്റിയിൽ നടന്നു

മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ‘ഫ്രാഗ്രൻസ് വേൾഡ്’ നൂറ്റിയന്പത് രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷ ചടങ്ങുകൾക്ക്, ദുബായിലെ എക്സ്പോ സിറ്റിയിൽ നടന്ന പ്രൗഡ്ഢഗംഭീരമായ ചടങ്ങിൽ തുടക്കം കുറിച്ചു. ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ സിഗ്നേച്ചറോടെ, ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത,ഫ്രാഗ്രൻസ് വേൾഡിന്റെ ചരിത്രംപറയുന്ന ഡ്രോൺ ഷോയിലൂടെ, ആഘോഷങ്ങളുടെ ലോഗോ അനാവരണം ചെയ്തു. സിഇഒ പിവി സലാമിന്റെയും, ജോയിന്റ് സിഇഒ പിവി സഫീന്റെയും, ലബീബിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം. മമ്മൂട്ടിക്ക് പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹം […]

സ്വര്‍ണ്ണം വിനിമയ ഉപാധിയായ മാസ്റ്റര്‍കാര്‍ഡ് വിപണിയിലിറക്കി ഓ ഗോള്‍ഡ്. കറൻസിയായും ഉപയോഗിക്കാം, സ്വർണം ചെലവഴിച്ച് ചായ കുടിക്കാം, സാധനങ്ങള്‍ വാങ്ങാം, യാത്രയും ചെയ്യാം

ദുബായ്: വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വര്‍ണ ത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോൾഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലൈഫ്സ്റ്റൈൽ സൂപ്പര്‍ ആപ്പായി റീലോഞ്ച് ചെയ്തതായി ബന്ധപ്പെട്ടവര്‍ ദുബൈയിൽ അറിയിച്ചു. പുതിയ മാസ്റ്റര്‍ കാര്‍ഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണം ചെലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. ഓ ഗോൾഡിൻ്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക് സ്വര്‍ണം പരമ്പരാഗത രീതിയില്‍ വില്‍ക്കാതെ തന്നെ പണത്തിന്സ മാനമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് കോഫീ […]

100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബായ്: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും അബുദാബിയിലും തങ്ങളുടെ ആദ്യ ഡാറ്റാ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. 2023-ൽ സോഹോ പ്രഖ്യാപിച്ച AED 100 മില്യൺ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ ഡാറ്റാ സെന്ററുകൾ. സോഹോ കോർപ്പറേഷന്റെ രണ്ട് പ്രധാന ബ്രാൻഡുകളായ സോഹോ (ക്ലൗഡ് അധിഷ്ഠിത ബിസിനസ് പ്രോഗ്രാമുകൾ)യും മാനേജ്എൻജിൻ (എന്റർപ്രൈസ് ഐടി മാനേജ്മെന്റ്)യും ഉൾപ്പെടെ 100-ലധികം ക്ലൗഡ് സേവനങ്ങൾ ഇവിടെ സംവിധാനം ചെയ്യുക. “യുഎഇയിലെ ഞങ്ങളുടെ തുടർ നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ ഡാറ്റാ […]

സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് ഒരുക്കുന്ന രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ് സാംസ്‌കാരിക സമ്പന്നമായ മനോഹര സന്ധ്യയ്ക്ക് സാക്ഷിയാകാനൊരുങ്ങി ഷാർജ.

ഷാർജ: ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി യുടെ ദി ഫ്ലാഗ് ഐലൻഡിൽ വെച്ചാണ് രംഗോത്സവ് അരങ്ങേറുന്നത് .സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മനോഹരമായആവിഷ്ക്കാരമാണ് ഒരുക്കുന്നതെന്ന് സംഘാടകരായസ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന ആഘോഷമാണ് “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” .“ടൈംലെസ് എക്കോസ് ഓഫ് എസ്.പി.ബി” എന്ന പ്രത്യേക സംഗീതാർപ്പണമാണ്പരിപാടിയുടെ പ്രധാന ആകർഷണം. ഇതിഹാസ ഗായകനായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ […]