‌ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന

ഷാർജ∙ മുവൈലയിൽ പുതുതായി ആരംഭിച്ച ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ മെയ് 31-ാം തീയതി വരെ പൊതുജനങ്ങൾക്ക് എല്ലാ ഡോക്ടർമാരുടെയും സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ സംരംഭത്തിന്റെ ഭാഗമായാണ് ഒപി സേവനം സൌജന്യമാക്കിയത്. ഇതോടൊപ്പം വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ വളരെ കുറഞ്ഞ ചെലവിലും ലഭ്യമാക്കിയിട്ടുണ്ട്.മുവൈലയിൽ നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന നാല് മെഡിക്കൽ സെന്ററുകളുടെ വിശ്വാസ്യതയും സേവന പാരമ്പര്യവും മുൻനിർത്തിയാണ് പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഈ പുതിയ മെഡിക്കൽ സെന്റർ […]

യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് മലയാളികളുൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന ഉൽപന്നങ്ങൾ തട്ടിയെടുത്തതായി ആരോപണം.പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതരാണ് ഒന്നര കോടി രൂപയുടെ നഷ്ടത്തിനും വഞ്ചനയ്ക്കുമെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജസ്ഥാൻ സ്വദേശിനികളായ ഭാവന ജെയിൻ, നിതിൻ ദിക്ഷിത് എന്നിവരുടെ ഉടമസ്ഥതയിലുളള ഈസ്റ്റേൺ ഫാംസ് എൽഎൽസി കമ്പനിക്കെതിരെയാണ് പരാതിയുമായി ഇന്ത്യയിലുളള പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതർ രം​ഗത്തെത്തിയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ ഈസ്റ്റേൺ ഫാംസ് കമ്പനി അധികൃതർ കെ എൻ ട്രേഡിങ്ങുമായി തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായായി കരാറിലേർപ്പെടുകയായിരുന്നു. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ചുകൊടുത്ത ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപന്നങ്ങൾ കൈപ്പറ്റിയ ശേഷം ഇവർ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കെ […]

യു.എ.ഇ.സ്വദേശികളോടുള്ള ആദരം;25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ. സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം (2.5 മില്യണ്‍) മൂല്യമുള്ള ബൃഹത്തായ സാമൂഹിക ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ദെന്തല്‍ ക്ലിനിക്കും. സഹിഷ്ണുതയുടെയും മാനവികതയുടെയും ആഗോള മാതൃകയായ യുഎഇയുടെ വളര്‍ച്ചയ്ക്ക് സ്വദേശി സമൂഹം നല്‍കുന്ന പിന്തുണയ്ക്കും കാരുണ്യത്തിനും നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഈ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 2,500 സ്വദേശി പൗരന്മാര്‍ക്ക് 1,000 ദിര്‍ഹം വീതം മൂല്യമുള്ള വെല്‍നസ് വൗച്ചറുകള്‍ വിതരണം ചെയ്യും. ഈ വൗച്ചറുകള്‍ ഉപയോഗിച്ച് അഡ്വാന്‍സ്ഡ് […]

നടാഷ പീറ്ററിനിതിന് സ്വപ്‌നസാഫല്യം;

ഷക്‌ലാന്‍ ഗ്രൂപ്പിന്റെ മെഗാനറുക്കെടുപ്പില്‍ ആഢംബര വീട് സ്വന്തം ദുബായ്: റീടെയിൽ രംഗത്തെ ദുബായിലെ ഏറ്റവും വലിയ പ്രൊമോഷനുകളിലൊന്നായി മാറിയ ഷക്‌ലാൻ  ‘വിന്‍ എ ഡ്രീം ഹോം’ സമ്മാനപദ്ധതിക്ക് പരിസമാപ്തി.വര്‍ണ്ണാഭമായ ചടങ്ങില്‍ ഭാഗ്യശാലികളായ ഗ്രാന്‍ഡ് പ്രൈസ് ജേതാക്കള്‍ക്ക് സ്വന്തമായൊരു ആഢംബര വീടും കാറും മറ്റു സമ്മാനങ്ങളും കൈമാറി. നടാഷ പീറ്റര്‍ ആണ് ദുബായില്‍ ഒരു ആഢംബര വീട് സ്വന്തമാക്കി മെഗാ ഗ്രാന്‍ഡ് പ്രൈസ് ജേതാവായത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വീടിന്റെ താക്കോല്‍ കൈമാറി. മറ്റൊരു ഗ്രാന്‍ഡ് പ്രൈസ് ജേതാവായ സൂരജ് […]

സിനിമാറ്റിക്, സ്പോർട്സ് ദൃശ്യാനുഭവവുമായി ടി.സി.എൽ ഏറ്റവും പുതിയ മിനി എൽഇഡി ടിവി സീരീസുമായി യുഎഇ വിപണിയിൽ

ദുബൈ: ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ആഗോള മുൻനിര ബ്രാൻഡും ലോകത്തിലെ നമ്പർ വൺ മിനി എൽഇഡി, അൾട്രാ ലാർജ് സ്‌ക്രീൻ ടിവി (75 ഇഞ്ചിന് മുകളിൽ) ബ്രാൻഡുമായ ടി.സി.എൽ, 2026 ലെ പുതിയ എസ്‌ക്യുഡി-മിനി എൽഇഡി (SQD-Mini LED) ടിവി സീരീസ് യുഎഇയിൽ അവതരിപ്പിച്ചു. ദുബൈയിലെ ഡൗൺടൗണിൽ സംഘടിപ്പിച്ച പ്രത്യേക മീഡിയ ലോഞ്ച് ചടങ്ങിലാണ് ടി.സി.എൽ പുതിയ സി7എൽ, സി8എൽ, ഫ്‌ളാഗ്ഷിപ്പ് എക്‌സ്11എൽ മോഡലുകൾ അവതരിപ്പിച്ചത്. ടി.സി.എലിന്റെ ഏറ്റവും പുതിയ എസ്‌ക്യുഡി-മിനി എൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ […]

ജീവനക്കാർക്കായി കായികമാമാങ്കം ഒരുക്കി താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്; ആവേശം പകർന്ന് ‘സ്പോർട്സ് ഡേ 2026’

ദുബായ്: ദുബായ് കേന്ദ്രമായുള്ള പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡാന്യൂബ് സ്‌പോര്‍ട്‌സ് വേള്‍ഡിലായിരുന്നു മേള. ഹെഡ് ഓഫീസിലും റീറ്റെയില്‍ ഔട്‌ലെറ്റുകളിലുമുള്ള 150-ഓളം ജീവനക്കാര്‍ ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരച്ചു.ഒരു ദിവസം മുഴുവന്‍ ജീവനക്കാരെ ആവേശഭരിതരാക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന കായികയിനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി. ക്രിക്കറ്റ് മാച്ചുകളായിരുന്നു മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയിലും ജീവനക്കാര്‍ ആവേശപൂര്‍വ്വം പങ്കാളികളായി.വെറുമൊരു കായികമേള എന്നതിലുപരി, ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള […]

മിഥുൻസ് മണി മാർക്കറ്റ് ദുബായിൽ പുതിയ ശാഖ ആരംഭിച്ചു

ദുബായ്: ട്രേഡിങ് അക്കാദമിയും ഫിനാൻഷ്യൽ എജ്യുക്കേഷൻ സ്ഥാപനവുമായ മിഥുൻസ് മണി മാർക്കറ്റ് ദുബായിൽ പുതിയ ശാഖ ആരംഭിച്ചു. ബുർജുമാൻ ദ ബിസിനസ് സെന്ററിലാണ് നാലാമത്തെ ശാഖ പ്രവർത്തനം തുടങ്ങിയത്.കഴിഞ്ഞ എട്ട് വർഷത്തിലേറെയായി വിജയകരമായി പ്രവർത്തിച്ചുവരുന്ന മിഥുൻസ് മണി മാർക്കറ്റ് 7,000-ലേറെ ട്രേഡർമാർക്ക് ഫിനാൻഷ്യൽ മാർക്കറ്റുകളിലും ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജികളിലും പരിശീലനം നൽകിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിൽ എൻജിനീയർ അഡെൽ സലേം അൽക്കാഫ് അൽഹാഷ്മി മുഖ്യാതിഥിയായി. നടി ഐമ റോസ്മി സെബാസ്റ്റ്യനും പങ്കെടുത്തു. ബുർജുമാൻ ശാഖ തുറന്നതിലൂടെ ട്രേഡിങ്, ഫിനാൻഷ്യൽ എജ്യുക്കേഷൻ എന്നിവ […]

ടി.എൻ 2026’ സിനിമ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ലക്ഷ്യമിടുന്നില്ല- നിർമാതാക്കൾ

‘ ദുബായ് ∙ നടൻ നട്ടി നായകനായെത്തുന്ന ‘ടിഎൻ 2026’ (തങ്കനച്ചത്തിരം2026) തമിഴ് രാഷ്ട്രീയത്തെയും വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളുടെ രാഷ്ട്രീയ മോഹങ്ങളെയും കടന്നാക്രമിക്കുന്ന മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ. ഇന്നലെ ദുബായിൽ മാധ്യമപ്രവർത്തകർക്കായി പ്രദർശിപ്പിച്ച ചിത്രം കണ്ടിറങ്ങിയവർക്കെല്ലാം ഒരേ അഭിപ്രായം. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിനു പിന്നാലെ തന്നെ ഇത് രജനീകാന്തിനെയും വിജയിയെയും ലക്ഷ്യം വച്ചുള്ളതാണെന്ന തരത്തിലുള്ള വിവാദങ്ങളും തമിഴ് സിനിമാലോകത്ത് സജീവമായിരുന്നു. ‘കുൽകന്ത് കുമാർ’ എന്ന ഉത്തരേന്ത്യക്കാരൻ തമിഴ് സിനിമയിലെ നായകനായും സൂപ്പർതാരമായി വളരുന്നതും പിന്നീട് രാഷ്ട്രീയ പാർട്ടി […]

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

അബുദാബി: വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ ഇറ്റാലിയൻ പൗരന്മാരടക്കമുള്ള യൂറോപ്യൻ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് (ആർപിഎം). ആർപിഎമ്മിന്റെ ഉപകമ്പനികളായ ഐകാറ്റ് റെസ്പോൺസ് പ്ലസ്, പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ജീവകാരുണ്യ ദൗത്യം. മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും ആർപിഎം സ്ഥാപകനും ബോർഡ് അംഗവുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഷാർജയിൽ നിന്ന് […]

അക്ഷരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം : ദുബായിൽ പുസ്തകമേള മാർച്ച് 8 വരെ

ദുബായ് : ഷാർജ ബുക്ക് അതോറിറ്റിയുമായി ചേർന്ന് ബിഗ് ബാഡ് വൂൾഫ് ഒരുക്കുന്ന പുസ്തകമേള ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജിൽ ആരംഭിച്ചു. മാർച്ച് 8 വരെയുള്ള മേളയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങൾ 95% വരെ വിലക്കുറവിൽ ലഭിക്കും. 2 ദിർഹം മുതലാണു വില ആരംഭിക്കുന്നത്. പ്രവേശനം സൗജന്യം. റമസാൻ മാസത്തിൽ നടക്കുന്ന മേള കുടുംബങ്ങൾക്ക് ഒരുമിച്ച് ഗുണപ്രദമായ സമയം ചെലവഴിക്കാനുള്ള അവസരം കൂടിയാണെന്നു സംഘാടകർ പറഞ്ഞു.എല്ലാവർക്കും വായന സാധ്യമാക്കുക, പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, ഓരോ വ്യക്തിയും […]