ദുബായ്, ഓഗസ്റ്റ് 24 2026 : ഡിജിറ്റൽ സൊല്യൂഷൻസ്, ഡാറ്റ അനലിറ്റിക്സ് രംഗത്തെ ആഗോള സ്ഥാപനമായ SAS-ുമായി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജിഡിആർഎഫ്എ ദുബൈ ഉദ്യോഗസ്ഥ സംഘം SAS-ൽ സന്ദർശനം നടത്തി. ഏജന്റിക് എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സർക്കാർ സേവനങ്ങളിൽ പ്രായോഗികമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് സന്ദർശനത്തിൽ ചർച്ച ചെയ്തു. ഒരു ലക്ഷ്യം മനസ്സിലാക്കി ആവശ്യമായ പ്രവർത്തനങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും വിവിധ സംവിധാനങ്ങളുമായും ഡാറ്റയുമായും ഇടപെട്ട് ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ നിർവഹിക്കാനും കഴിയുന്ന എഐ സംവിധാനമാണ് ഏജന്റിക് എഐ. സങ്കീർണമായ നടപടിക്രമങ്ങൾ ലളിതമാക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും വേഗത്തിലും കൃത്യതയിലും തീരുമാനമെടുക്കാനും ഇത് സഹായിക്കും.
വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സഞ്ചാരം തത്സമയം വിശകലനം ചെയ്യുന്ന സംവിധാനങ്ങൾ, കടൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എഐ ഡ്രോണുകൾ, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ, ഇന്റലിജന്റ് നോളജ് ബേസുകൾ, നൂതന നിരീക്ഷണ-വിശകലന സംവിധാനങ്ങൾ എന്നിവയും സംഘം പരിചയപ്പെട്ടു. അതിർത്തി നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനുമുള്ള ഇവയുടെ സാധ്യതകളും പരിശോധിച്ചു.
സഹകരണത്തിന്റെ അടുത്ത ഘട്ടമായി തിരഞ്ഞെടുത്ത മേഖലകളിൽ പ്രൂഫ് ഓഫ് കോൺസെപ്റ്റ് പദ്ധതികൾ വികസിപ്പിക്കും. ജിഡിആർഎഫ്എ ദുബൈയുടെ വിവിധ മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക ശിൽപശാലകൾ സംഘടിപ്പിച്ച് പ്രവർത്തന ആവശ്യങ്ങൾ തിരിച്ചറിയുകയും അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങൾ വിലയിരുത്തുകയും ചെയ്യും. തിരഞ്ഞെടുത്ത പദ്ധതികളുടെ ഫലങ്ങൾ GITEX GLOBAL 2026-ൽ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
ഡിജിറ്റൽ പരിവർത്തനം പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിയുകയും ചെയ്യുന്ന സ്ഥാപന സമീപനമായി അത് മാറിയിട്ടുണ്ടെന്നും ജിഡിആർഎഫ്എ ദുബൈ ഡിജിറ്റൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ എക്സ്പേർട്ട് ഖാലിദ് അഹമ്മദ് ബിൻ മാദിയ അൽ ഫലാസി പറഞ്ഞു.

The slot selection is massive and the hit rate seems much better than other sites I have used. Really enjoying the vibe here. Try 50jilislot