അബുദാബി ,ഓഗസ്റ്റ് 24 2026 : പൊതുസ്ഥലങ്ങളിൽ വാഹനങ്ങളും ബോട്ടുകളും ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. നഗരത്തിന്റെ സൗന്ദര്യവും പൊതുസ്ഥലങ്ങളുടെ ഗുണനിലവാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്യാംപയിൻ ആരംഭിച്ചു.
‘നമ്മുടെ വീട്, നമ്മുടെ ഉത്തരവാദിത്തം – നമ്മുടെ അയൽപ്പക്കമാണ് നമ്മെ നിർവചിക്കുന്നത്’ എന്ന ആശയത്തിന്റെ ഭാഗമായാണ് ക്യാംപയിൻ. വാഹന, ബോട്ട് ഉടമകൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതുസൗകര്യങ്ങളുടെ നടത്തിപ്പുകാർ, താമസക്കാർ, പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരെയാണ് ക്യാംപയിൻ ലക്ഷ്യമിടുന്നത്.
പൊതുസ്ഥലങ്ങൾ, പാർക്കിങ് മേഖലകൾ, താമസമേഖലകൾ എന്നിവിടങ്ങളിൽ വാഹനങ്ങളും ബോട്ടുകളും ദീർഘകാലം ഉപേക്ഷിക്കുന്നത് നഗരത്തിന്റെ ഭംഗിയെ ബാധിക്കുന്നതിനൊപ്പം ഗതാഗതത്തിനും പൊതുസൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും തടസ്സമാകുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
പരിചരണമില്ലാതെ ഉപേക്ഷിക്കുന്ന വാഹനങ്ങളിലും ബോട്ടുകളിലും പൊടിയും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് പരിസ്ഥിതി, പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.
അതിനാൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ബോട്ടുകളും ഉടമകൾ ആവശ്യമായ രീതിയിൽ മാറ്റിനിർത്തുകയോ പരിപാലിക്കുകയോ അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് നീക്കം ചെയ്യുകയോ ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
അബുദാബിയെ വൃത്തിയുള്ളതും സുരക്ഷിതവും ആകർഷകവുമായ നഗരമായി നിലനിർത്തുന്നതിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

[5923]Hanna Online – Best Trusted Online Casino in the Philippines,Experience Hanna Online, the Philippines’ most trusted online casino. Play hanna online for secure gaming, top slots, and fast payouts. Sign up and win today! visit: hanna