ദുബായ് , ഓഗസ്റ്റ് 24 2026 : യുഎഇയിലെ ഇൻഷുറൻസ് മേഖലയിൽ 2025ൽ ശക്തമായ വളർച്ച. ഇൻഷുറൻസ് മേഖലയിലെ ആകെ ആസ്തി 6.1 ശതമാനം ഉയർന്ന് 164.9 ബില്യൺ ദിർഹമായി. യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 2025ലെ ഇൻഷുറൻസ് പ്രവർത്തനങ്ങളുടെ വാർഷിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025ൽ ഇൻഷുറൻസ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 14.9 ശതമാനം വർധിച്ച് 74.8 ബില്യൺ ദിർഹമായി. 2024ൽ ഇത് 65.1 ബില്യൺ ദിർഹമായിരുന്നു.
ഇൻഷുറൻസ് ക്ലെയിമുകളായി നൽകിയ തുക 11 ശതമാനം വർധിച്ച് 46.2 ബില്യൺ ദിർഹമായി. ഇൻഷുറൻസ് കമ്പനികളുടെ സാങ്കേതിക കരുതൽ ധനം 4.4 ശതമാനം ഉയർന്ന് 96.3 ബില്യൺ ദിർഹത്തിലെത്തി.
അതേസമയം, ഇൻഷുറൻസ് കമ്പനികളുടെ ആകെ ലാഭം 2024ലെ 2.6 ബില്യൺ ദിർഹത്തിൽ നിന്ന് 2025ൽ 4 ബില്യൺ ദിർഹമായി ഉയർന്നു. മേഖലയുടെ നിക്ഷേപ ആസ്തി 96.4 ബില്യൺ ദിർഹമാണ്. ഇത് ഇൻഷുറൻസ് മേഖലയിലെ ആകെ ആസ്തിയുടെ 58.4 ശതമാനമാണ്.
യുഎഇയിൽ സജീവമായ ഇൻഷുറൻസ് പോളിസികളുടെ എണ്ണം 17.3 മില്യണിലെത്തി. നിർബന്ധിത അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ എണ്ണം 26.1 ശതമാനം വർധിച്ചു.
രാജ്യത്ത് പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ എണ്ണം 58 ആണ്. ഇൻഷുറൻസുമായി ബന്ധപ്പെട്ട വിവിധ പ്രൊഫഷനുകളുടെ എണ്ണം 515 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇൻഷുറൻസ് മേഖലയിലെ ലഭ്യമായ മൂലധനം ആവശ്യമായ കുറഞ്ഞ നിലവാരത്തിന്റെ 455 ശതമാനമാണ്. അതേസമയം, ഒരാൾക്ക് ശരാശരി ഇൻഷുറൻസ് ചെലവ് ഏകദേശം 6,500 ദിർഹമായി.
ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക കരുത്തും രാജ്യത്തെ നിക്ഷേപ മേഖലയിലും റിസ്ക് മാനേജ്മെന്റിലും അതിന്റെ വർധിച്ചുവരുന്ന പ്രാധാന്യവുമാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

Super honest site with great bonuses for new players. I had a great time exploring the games on phjili123 today.
[248]Happy Bingo Login Official | Mabilis na GCash Cashout at Slots,Mag-enjoy sa happy bingo at tuklasin ang pinakamahusay na online slots. I-download ang app at alamin kung paano maglaro para sa mabilis na GCash cashout. Sali na! visit: happy bingo
The graphics are top notch and the gameplay is super addictive. I really appreciate how easy it is to navigate the menu here. You should try ph6jili if you want some real action.