അബുദാബി , ഓഗസ്റ്റ് 27 2026 : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച അവധി ദിനമായ വെള്ളിയാഴ്ച അബുദാബിയിൽ ദർബ് ടോൾ നിരക്കും പൊതുപാർക്കിംഗ് ഫീസും ഈടാക്കില്ല.
ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അബുദാബിയിലെ ദർബ് ടോൾ ഗേറ്റുകളിൽ നിരക്ക് ഒഴിവാക്കുന്നതെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. സാസ് അൽ നഖ്ൽ, അൽ മഖ്ത, റബ്ദാൻ, അൽ സാദിയാത്ത് ടോൾ ഗേറ്റുകൾ ഇതിൽ ഉൾപ്പെടും.
ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ സാധാരണ ടോൾ നിരക്ക് പുനഃസ്ഥാപിക്കും.
അതേസമയം, അൽ ഖുർം, ഗന്തൂത് ടോൾ ഗേറ്റുകളിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ഓരോ ക്രോസിംഗിനും നാല് ദിർഹം നിരക്ക് തുടരും.
അബുദാബിയിലെ മൾട്ടി സ്റ്റോറി പാർക്കിംഗ് കെട്ടിടങ്ങൾ ഒഴികെയുള്ള പൊതുപാർക്കിംഗ് ഇടങ്ങളിലും വെള്ളിയാഴ്ച ഫീസ് ഉണ്ടാകില്ല. ശനിയാഴ്ച മുതൽ സാധാരണ നിരക്ക് ബാധകമാകും. മൾട്ടി സ്റ്റോറി പാർക്കിംഗ് കെട്ടിടങ്ങളിൽ പതിവ് നിരക്ക് തുടരും.
അബുദാബിയിലെയും അൽ ഐനിലെയും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വെള്ളിയാഴ്ച അടഞ്ഞുകിടക്കും. ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതൽ സാധാരണ പ്രവർത്തനം പുനരാരംഭിക്കും.
അതേസമയം, ദർബ് ആപ്പ്, വെബ്സൈറ്റ്, TAMM പ്ലാറ്റ്ഫോം തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.

Jilifish, huh? Sounds fishy in a good way! I like the look of the games they have. It is something new. Give it a shot if you’re feeling lucky. Dive in jilifish.
Great graphics and very responsive customer support. ph58jilicom definitely knows how to treat their players right.
Super easy to navigate and the game selection is huge. It is my new favorite go to spot for some weekend fun. Love jljl333login.