ദുബായ് , ഓഗസ്റ്റ് 27 2026 : അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള കഴിവുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ യുഎഇയിൽ സമഗ്ര ദേശീയ CPR, പ്രഥമശുശ്രൂഷാ പരിശീലന പദ്ധതിക്ക് തുടക്കം. എമിറേറ്റ്സ് കാർഡിയാക് റിസസിറ്റേഷൻ സൊസൈറ്റിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
അടുത്ത അഞ്ച് വർഷത്തിനിടെ ആരോഗ്യ-ആരോഗ്യേതര മേഖലകളിൽ പ്രവർത്തിക്കുന്ന 10,000 പേർക്ക് CPR പരിശീലനം നൽകുകയും , ബോധവത്കരണ പരിപാടികളിലൂടെ 1 കോടി പേരിലേക്ക് ജീവൻരക്ഷാ സന്ദേശങ്ങൾ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൃദയാഘാതം സംഭവിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുക, അടിയന്തര സേവനങ്ങളെ ഉടൻ ബന്ധപ്പെടുക, ആംബുലൻസ് എത്തുന്നതിന് മുമ്പ് CPR ആരംഭിക്കുക, ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ അഥവാ AED ഉപയോഗിക്കുക തുടങ്ങിയ നിർണായക കഴിവുകളാണ് പരിശീലിപ്പിക്കുക.
ആശുപത്രികളിലെയും ആരോഗ്യ സ്ഥാപനങ്ങളിലെയും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക-ഭരണ ജീവനക്കാർ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്കൂൾ-സർവകലാശാല ജീവനക്കാർ എന്നിവർക്കൊപ്പം ഫാക്ടറികൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ, ഹോട്ടലുകൾ, ടൂറിസം-കായിക മേഖലകളിലെ ജീവനക്കാരും പദ്ധതിയുടെ ഭാഗമാകും. രാജ്യത്തുടനീളം സർട്ടിഫൈഡ് പരിശീലകരുടെ ശൃംഖല രൂപീകരിക്കുകയും അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ചുള്ള ഏകീകൃത പരിശീലന സംവിധാനം ഒരുക്കുകയും ചെയ്യും.
CPR, പ്രഥമശുശ്രൂഷ എന്നിവയിൽ പരിശീലനം നേടിയ പരിശീലകർ, സന്നദ്ധ പ്രവർത്തകർ, ഫസ്റ്റ് റെസ്പോണ്ടർമാർ, സജ്ജമായ സ്ഥാപനങ്ങൾ എന്നിവയുടെ ദേശീയ ഡാറ്റാബേസും രൂപീകരിക്കും.
ഹൃദയസ്തംഭനം സംഭവിച്ചതിന് ശേഷമുള്ള ആദ്യ മിനിറ്റുകൾ ഏറ്റവും നിർണായകമാണെന്നും, ആരോഗ്യപ്രവർത്തകർ എത്തുന്നതിന് മുമ്പ് CPR ആരംഭിക്കുകയും AED ഉപയോഗിക്കുകയും ചെയ്യുന്നത് അതിജീവന സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Really solid platform with a great community feel. Everything feels very transparent and fair. Cheers to brwinbrl for the awesome setup.