ഷാർജ ,ഓഗസ്റ്റ് 28 2026 : നീന്തലിൽ മികവുറ്റ താരങ്ങളെ വളർത്തിയെടുക്കാൻ ഷാർജ യൂത്തിന്റെ പുതിയ പദ്ധതി.
‘പ്രൊഫഷണൽ സ്വിമ്മിംഗ്’ പരിശീലന പരിപാടിക്ക് ഷാർജയിൽ തുടക്കമായി.
റുബു അഖർൻ ഫോർ ക്രിയേറ്റിംഗ് ഫ്യൂച്ചർ ലീഡേഴ്സ് ആൻഡ് ഇന്നൊവേറ്റേഴ്സിന് കീഴിലുള്ള ഷാർജ യൂത്തിന്റെ നേതൃത്വത്തിൽ
‘യുവർ സമ്മർ വിത്ത് അസ് 2026’ന്റെ ഭാഗമായാണ് പരിപാടി. അടിസ്ഥാന നീന്തൽ പരിശീലനം മുതൽ ദേശീയ-അന്താരാഷ്ട്ര മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന തരത്തിലുള്ള പരിശീലനം വരെ അഞ്ച് ഘട്ടങ്ങളിലായാണ് ക്ലാസുകൾ.
ഫ്രീസ്റ്റൈൽ, ബട്ടർഫ്ലൈ, ബ്രെസ്റ്റ്സ്ട്രോക്ക്, ബാക്ക്സ്ട്രോക്ക് എന്നീ നാല് പ്രധാന ഇനങ്ങളിലാണ് പ്രത്യേക പരിശീലനം.
ഷാർജയിലെ എട്ട് യൂത്ത് സെന്ററുകളിലായി 13 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികളെയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
താരങ്ങളുടെ പരിശീലന സമയവും പ്രകടനവും ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിക്കും. ഇതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനും ഓരോ താരത്തിന്റെയും കഴിവുകൾ വിലയിരുത്താനും കഴിയും.
വിവിധ ദൂരങ്ങളിലുള്ള മത്സരങ്ങൾക്ക് പിന്നാലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി എലൈറ്റ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും.
ഷാർജയിലെ യുവതാരങ്ങൾക്ക് നീന്തലിൽ പ്രൊഫഷണൽ തലത്തിലേക്ക് ഉയരാനുള്ള അവസരമാണ് പുതിയ പരിശീലന പരിപാടിയിലൂടെ ഒരുങ്ങുന്നത്.

Very stable platform with a lot of exciting options. I feel safe depositing my funds here. Check out plataformapgwin for a secure bet.