ഷാർജ,സെപ്റ്റംബർ 2,2026 : യുഎഇയിൽ നിന്ന് തായ്ലൻഡിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യം.
ഷാർജയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് എയർ അറേബ്യ.
ഒക്ടോബർ 25 മുതൽ ദിവസം നാലു നോൺസ്റ്റോപ്പ് സർവീസുകൾ നടത്തുമെന്ന് എയർലൈൻ അറിയിച്ചു.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഷാർജ–ബാങ്കോക്ക് റൂട്ടിൽ ആഴ്ചയിൽ 28 നോൺസ്റ്റോപ്പ് വിമാന സർവീസുകൾ ലഭ്യമാകും.
ഇതോടെ യാത്രക്കാർക്ക് കൂടുതൽ സമയ ഓപ്ഷനുകളും യാത്രാ സൗകര്യവും ലഭിക്കും.
നിലവിൽ ഷാർജയിൽ നിന്ന് ഫുക്കറ്റിലേക്ക് ആഴ്ചയിൽ 21 നോൺസ്റ്റോപ്പ് സർവീസുകളും എയർ അറേബ്യ നടത്തുന്നുണ്ട്.
ബാങ്കോക്ക് സർവീസുകൾ കൂടി വർധിപ്പിക്കുന്നതോടെ തായ്ലൻഡിലെ രണ്ട് പ്രധാന നഗരങ്ങളിലേക്കുള്ള എയർ അറേബ്യയുടെ കണക്ടിവിറ്റി കൂടുതൽ ശക്തമാകും.
ബാങ്കോക്കും ഫുക്കറ്റും ഉൾപ്പെടെ ഷാർജയിൽ നിന്ന് തായ്ലൻഡിലേക്ക് ആഴ്ചയിൽ ആകെ 49 നോൺസ്റ്റോപ്പ് സർവീസുകളാണ്
ഇനി ലഭിക്കുക.
തായ്ലൻഡിലേക്കുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ബാങ്കോക്ക് സർവീസ് നാലായി ഉയർത്തുന്നതെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ അഡെൽ അൽ അലി പറഞ്ഞു. യുഎഇയ്ക്കും തെക്കുകിഴക്കൻ ഏഷ്യയ്ക്കുമിടയിൽ ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാ സാധ്യതകൾ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാൻ കൂടുതൽ സമയ ഓപ്ഷനുകൾ ലഭിക്കുന്നതിനാൽ യുഎഇയിലെ യാത്രക്കാർക്ക് പുതിയ സർവീസുകൾ പ്രയോജനപ്പെടും.

Really happy with the transparency of this site. No hidden fees and the registration process took me less than two minutes. vnnc88 is definitely becoming my go-to spot.