അബുദാബി, സെപ്റ്റംബർ 15, 2026 : കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിൽ മികച്ച നേട്ടവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. 2026ന്റെ ആദ്യ പകുതിയിൽ ഒരേ ദിവസം രജിസ്റ്റർ ചെയ്ത് വിധി പറഞ്ഞ ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 79% വർധന രേഖപ്പെടുത്തി.
നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും നീതിന്യായ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള പരിഷ്കാരങ്ങളുടെ ഫലമായാണ് ഈ നേട്ടമെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര മികച്ച രീതികൾ അടിസ്ഥാനമാക്കി നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
ആദ്യ ആറുമാസത്തെ കണക്കനുസരിച്ച് അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 11,305 കേസുകൾ പരിഗണിച്ചു. ഇതിൽ 99% കേസുകളും തീർപ്പാക്കി. അബുദാബി കൊമേഴ്സ്യൽ കോടതി 9,176 കേസുകൾ കൈകാര്യം ചെയ്തതിൽ 98% തീർപ്പാക്കി. തൊഴിൽ കോടതി പരിഗണിച്ച 1,958 കേസുകളിൽ 97% പൂർത്തിയാക്കി.
ക്രിമിനൽ കേസുകളുടെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷൻ ഈ കാലയളവിൽ 4,014 ശിക്ഷാ ഉത്തരവുകളും പുറപ്പെടുവിച്ചു. നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം കൃത്യതയും ഗുണനിലവാരവും ഉറപ്പാക്കുന്ന സംവിധാനമാണ് ഇതിനായി നടപ്പാക്കിയത്.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ കോടതികളിൽ ഒരേ നിലവാരത്തിലുള്ള കാര്യക്ഷമത ഉറപ്പാക്കാനും നീതിന്യായ സംവിധാനത്തിന്റെ വേഗവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

Very reliable and transparent with their rules. It is refreshing to find a site that treats players fairly. My choice is phjilimk.
If you are looking for big wins and exciting slots, this is the place. I just hit a decent jackpot this morning! Highly recommend mambawinslot
Really enjoyed this, the part about peptide documentation was laid out step by step, thanks again for the effort.