ദുബായ്, സെപ്റ്റംബർ 15, 2026 : പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, ബുർജീൽ ഹോൾഡിങ്സ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിലുമാണ് ഈ അഭിമാന നേട്ടത്തിന്റെ മുൻപന്തിയിൽ. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് ഹെൽത്ത്കെയർ സ്ഥാപകരിലാണ് ഇവരുടെ ഇടം. ആരോഗ്യമേഖലയിലെ വളർച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഫൗണ്ടർ, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായി റാങ്കിങ് പ്രഖ്യാപിച്ചത്.
സ്ഥാപകരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പൻ. 1987-ൽ ദുബായിൽ ഒരു ചെറിയ ക്ലിനിക്കിൽ തുടങ്ങി, മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ ശൃംഖലകളിലൊന്നായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിനെ വളർത്തിയെടുത്തത് ഡോ.മൂപ്പനാണ്. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1,025 സ്ഥാപനങ്ങളുള്ള ആസ്റ്ററിൽ 65,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ജി.സി.സിയിൽ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാർമസികളും ആസ്റ്ററിന് കീഴിലുണ്ട്. ഈ വർഷം ആദ്യം യു.എ.ഇയിൽ പ്രഖ്യാപിച്ച 272.3 ദശലക്ഷം ഡോളറിന്റെ പുതിയ പദ്ധതികളും, സൗദി അറേബ്യയിലെ 250 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതികളും ഗ്രൂപ്പിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
പട്ടികയിൽ നാലാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ. 2007-ൽ അബുദാബിയിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപിച്ച അദ്ദേഹം ചെയർമാൻ പദവിക്ക് പുറമെ കഴിഞ്ഞ വർഷം ഡിസംബറിൽ സി.ഇ.ഒ പദവിയും ഏറ്റെടുത്തിരുന്നു. യു.എ.ഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയിൽ 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേർ ജോലി ചെയ്യുന്ന ബുർജീൽ ഹോൾഡിങ്സ് പ്രതിവർഷം ഏഴു ദശലക്ഷത്തിലധികം രോഗികൾക്കാണ് സേവനം നൽകുന്നത്. മിഡിൽ ഈസ്റ്റിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനായി നിരവധി പദ്ധതികളാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഫൗണ്ടർമാരുടെ പട്ടികയിൽ മറ്റ് മുൻനിര മലയാളി സംരംഭകരും സജീവ സാന്നിധ്യമായുണ്ട്. അബീർ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങൽ പട്ടികയിൽ 40-ാം സ്ഥാനത്താണ്. 1999-ൽ ജിദ്ദയിൽ ഒരു പോളിക്ലിനിക്കായി തുടങ്ങിയ അബീർ ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലായി 50-ലധികം സ്ഥാപനങ്ങളുള്ള വൻ ശൃംഖലയായി മാറിക്കഴിഞ്ഞു. 33 ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മിയാൻദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്. ഖത്തറിലെ നസീം ഹെൽത്ത്കെയറിലൂടെയുള്ള ആരോഗ്യ സേവനങ്ങൾക്ക് പുറമെ, മെഡ്ടെക്, ഹെൽത്ത്കെയർ ഇന്നൊവേഷൻ, എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ എന്നിവയിലെ സംഭാവനകളും ഫോബ്സ് റിപ്പോർട്ടിൽ വിലയിരുത്തുന്നു. ഡോ. സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്. 1990-ൽ ഷാർജയിലെ ഒരു ക്ലിനിക്കിൽ നിന്ന് തുടക്കമിട്ട അദ്ദേഹത്തിന്റെ ഹെൽത്ത്കെയർ ടെക്നോളജി, ഹോം ഹെൽത്ത്കെയർ മേഖലകളിലെ മുന്നേറ്റങ്ങൾ ശ്രദ്ധേയമാണ്.
ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ പ്രത്യേക ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രൊഫഷണലുകൾ ഇടംപിടിച്ചിട്ടുണ്ട്. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സിന്റെ യു.എ.ഇ, ഒമാൻ, ബഹ്റൈൻ മേഖലകളിലെ ഗ്രൂപ്പ് സി.ഇ.ഒ ഷെർബാസ് ബിച്ചു 17-ാം സ്ഥാനത്താണ്. മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് ഗ്രൂപ്പ് സി.ഇ.ഒ ഷാനില ലൈജു 64-ാം സ്ഥാനത്തും.
കമ്പനിയുടെ വലുപ്പം, വരുമാനം, ആസ്തികൾ, വ്യവസായ രംഗത്തെ സ്വാധീനം, നേതൃപാടവം, നവീകരണം, സമീപകാല നേട്ടങ്ങൾ, പ്രവർത്തനങ്ങളിലെ വൈവിധ്യം, സുതാര്യത, സി.എസ്.ആർ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഫോബ്സ് ഈ റാങ്കിങ് തയ്യാറാക്കിയത്. രണ്ട് വ്യത്യസ്ത പട്ടികകളിലായി ഏഴ് മലയാളി ഹെൽത്ത്കെയർ ലീഡർമാർ ഇടംപിടിച്ചത് മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയുടെ വളർച്ചയിൽ മലയാളി സംരംഭകരും ഉന്നത ഉദ്യോഗസ്ഥരും വഹിക്കുന്ന സുപ്രധാന പങ്കിന് തെളിവാണ്.

Really impressed with the payout speed here. It is rare to find a platform this reliable these days. Highly recommend brc333 to everyone.
Great platform with a very professional feel. The promotions they offer are actually useful and easy to claim. Definitely give supermpologin a shot.
Best app for gaming in the PH right now. The graphics are crisp and the game variety is amazing. Love how pkjililinkapp handles everything so professionally.
Solid platform with a very user friendly vibe. The loading times are minimal and the rewards are actually attainable. Five stars for aaaplataformabet.