വ്യക്തികൾക്കും ക്രിയേറ്റർമാർക്കും ബിസിനസുകൾക്കും മെറ്റയുടെ വിവിധ ആപ്പുകളിലുടനീളം കൂടുതൽ എഐ സൗകര്യങ്ങളും പ്രൊഫഷണൽ ടൂളുകളും ലഭ്യമാക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, മെറ്റ എഐ എന്നിവയിൽ ഇതിനകം ലഭ്യമായ 50-ലധികം ഫീച്ചറുകൾ മെറ്റ വണ്ണിൽ ഏകോപിപ്പിച്ചിട്ടുണ്ട്. എഡിറ്റ്സ്, എഐ ഗ്ലാസുകൾ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ സൗകര്യങ്ങളും പിന്നീട് ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. മെറ്റയുടെ ആപ്പുകളിലെയും മെറ്റ എഐയിലെയും അടിസ്ഥാന സേവനങ്ങൾ സൗജന്യമായി തുടരും. പെയ്ഡ് സബ്സ്ക്രിപ്ഷനിലൂടെ കൂടുതൽ എഐ ഉപയോഗവും അധിക ഫീച്ചറുകളിലേക്കുള്ള വിപുലമായ ആക്സസുമാണ് ലഭിക്കുക. ഇതുവരെ 15 ദശലക്ഷത്തിലധികം സബ്സ്ക്രിപ്ഷനുകളും ട്രയലുകളും രേഖപ്പെടുത്തിയതായി മെറ്റ അറിയിച്ചു.
വ്യക്തിഗത ഉപയോക്താക്കൾക്കായി നേരത്തെ അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ്, വാട്ട്സ്ആപ്പ് പ്ലസ് എന്നീ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് മെറ്റ വൺ വികസിപ്പിച്ചിരിക്കുന്നത്. ചാറ്റുകൾ നിശ്ചിത സമയത്തേക്ക് മ്യൂട്ട് ചെയ്യുകയോ മറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഫോക്കസ് ഷെഡ്യൂളുകൾ, അധിക ചാറ്റ്-മീഡിയ ബാക്കപ്പ് സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ വാട്ട്സ്ആപ്പ് പ്ലസിലും പരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട് .
മെറ്റ വണ്ണിന്റെ കോർ, പ്രീമിയം ബണ്ടിലുകൾ വഴി ഈ ഫീച്ചറുകൾ ഒരുമിച്ച് ലഭ്യമാക്കുന്നതിനൊപ്പം മെറ്റയുടെ എഐ ടൂളുകളിലേക്കും കൂടുതൽ ആക്സസ് ലഭിക്കും. ഇമേജ്, വീഡിയോ ജനറേഷൻ, ഇൻസ്റ്റാഗ്രാമിലെ റീസ്റ്റൈൽ തുടങ്ങിയ എഐ അധിഷ്ഠിത സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായി പ്രൊഫഷണൽ ടൂളുകളും എഐ സൗകര്യങ്ങളും നേരിട്ട് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുന്നതാണ് മെറ്റ വണ്ണിന്റെ മറ്റൊരു പ്രത്യേകത.
മെറ്റ വൺ പ്ലാനുകൾ ആഗോളതലത്തിൽ ലഭ്യമാണ്.
യു എഇയിലെ പ്രതിമാസ നിരക്കുകൾ:
ഒറ്റ ഉൽപ്പന്ന പ്ലാനുകൾ
* ഇൻസ്റ്റാഗ്രാം പ്ലസ് – 7.99 ദിർഹം
* വാട്ട്സ്ആപ്പ് പ്ലസ് – 5.99 ദിർഹം
* ഫേസ്ബുക്ക് പ്ലസ് – 7.99 ദിർഹം
വ്യക്തികൾക്കുള്ള ബണ്ടിലുകൾ
* കോർ – 22.99 ദിർഹം
* പ്രീമിയം – 76.99 ദിർഹം
ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമുള്ള ബണ്ടിലുകൾ
* എസൻഷ്യൽ – 46.99 ദിർഹം മുതൽ
* അഡ്വാൻസ്ഡ് – 119 ദിർഹം മുതൽ
* എക്സ്പെർട്ട് – 359 ദിർഹം മുതൽ

I love how easy it is to manage my account here. No complicated steps just straight to the action. mega303login makes gaming so much simpler.