ദുബായ്, സെപ്റ്റംബർ 22, 2026 : സുസ്ഥിര കൂളിങ് രംഗത്തെ മുന്നേറ്റത്തിന് യുഎഇയ്ക്ക് ആഗോള അംഗീകാരം. ലോകത്തിലെ ആദ്യ ‘കൂൾ ലീഡർമാരിൽ’ ഒരാളായാണ് യുഎഇയെ തിരഞ്ഞെടുത്തത്.സിംഗപ്പൂരിൽ നടന്ന ഗ്ലോബൽ കൂളിങ് പ്ലെഡ്ജ് അസംബ്ലി 2026ലാണ് അംഗീകാരം പ്രഖ്യാപിച്ചത്. യുഎൻ പരിസ്ഥിതി പദ്ധതിയും (UNEP) കൂൾ കോയലിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഡിസ്ട്രിക്ട് കൂളിങ് ഉൾപ്പെടെയുള്ള സുസ്ഥിര ശീതീകരണ സംവിധാനങ്ങൾ വികസിപ്പിച്ചതും ചൂട് കുറയ്ക്കാനുള്ള ആഗോള ശ്രമങ്ങളിൽ നൽകിയ സംഭാവനയുമാണ് യുഎഇയ്ക്ക് അംഗീകാരം ലഭിക്കാൻ കാരണം.ലോകത്തിലെ ചൂടേറിയ രാജ്യങ്ങളിലൊന്നായ യുഎഇയിൽ വേനൽക്കാലത്ത് വൈദ്യുതി ഉപയോഗത്തിന്റെ വലിയൊരു ഭാഗം കൂളിങ്ങിനാണ്. അതിനാൽ കുറഞ്ഞ ഊർജം ഉപയോഗിക്കുന്ന കൂളിങ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്.
പരമ്പരാഗത കൂളിങ് സംവിധാനങ്ങളെക്കാൾ കുറഞ്ഞ ഊർജ ഉപയോഗത്തിൽ കെട്ടിടങ്ങൾക്ക് ആവശ്യമായ തണുപ്പ് നൽകാൻ കഴിയുന്ന ഡിസ്ട്രിക്ട് കൂളിങ് സംവിധാനം യുഎഇ വ്യാപകമാക്കിയിട്ടുണ്ട്. ഊർജക്ഷമത വർധിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള വിവിധ പദ്ധതികളും രാജ്യം നടപ്പാക്കുന്നു. 2023ൽ ദുബായിൽ നടന്ന COP28ലും സുസ്ഥിര കൂളിങ് രംഗത്ത് യുഎഇ നിർണായക പങ്കുവഹിച്ചു. യുഎൻ നേതൃത്വത്തിലുള്ള കൂൾ കോയലിഷനുമായി സഹകരിച്ചാണ് ഗ്ലോബൽ കൂളിങ് പ്ലെഡ്ജ് രൂപീകരിച്ചത്.
കൂളിങ് രംഗത്തെ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റി ഓൺ കൂളിങ് (IGCC)യുടെ സഹ അധ്യക്ഷരിലൊരാളാണ് യുഎഇ. ഊർജക്ഷമമായ കൂളിങ് സംവിധാനങ്ങൾ, പുനരുപയോഗ ഊർജം ഉപയോഗിച്ചുള്ള കൂളിങ്, കെട്ടിടങ്ങളുടെ ഊർജക്ഷമത തുടങ്ങിയ മേഖലകളിലും യുഎഇ പ്രവർത്തനം തുടരുകയാണ്.

The graphics are amazing and the gameplay is very immersive. It’s my go-to spot for some weekend fun. I really enjoy s444casino.
The login process is super quick and I had no issues setting up my account. Everything feels very professional and secure. Give it a go at jilibet020comloginregister