ഷാർജ, സെപ്റ്റംബർ 22, 2026 : ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ വർധന കണക്കിലെടുത്ത് 150 പാസ്പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥരെ മൂന്ന് ഘട്ടങ്ങളിലായി നിയമിക്കാൻ തീരുമാനം. അടുത്ത ഒക്ടോബർ മുതൽ നിയമനം ആരംഭിക്കും. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
വിമാനത്താവളത്തിലെ വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങൾ. വിമാനത്താവളത്തിന്റെ വികസന പദ്ധതികൾക്ക് ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കുന്നതിനൊപ്പം എമിറാത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനത്തിനുള്ള സാധ്യതകളും ഒരുക്കുകയാണ് ലക്ഷ്യം.
ഷാർജയിലെ പൗരന്മാർ സമർപ്പിച്ച 6,700 ഭവന സഹായ അപേക്ഷകൾക്കും അംഗീകാരം നൽകിയ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ തീരുമാനത്തെയും കൗൺസിൽ അഭിനന്ദിച്ചു. എമിറാത്തി കുടുംബങ്ങളുടെ സ്ഥിരതയും മാന്യമായ ജീവിത സാഹചര്യവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും കൗൺസിൽ വ്യക്തമാക്കി.
അതേസമയം, സർവകലാശാല, ഉന്നത വിദ്യാഭ്യാസ സ്ഥാപന വിദ്യാർഥികൾക്ക് സ്വന്തം ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാൻ അവസരമൊരുക്കുന്ന ‘ഖത്വ’ (Step) ലൈസൻസ് പദ്ധതിക്കും കൗൺസിൽ അംഗീകാരം നൽകി. വിദ്യാർഥികളിൽ സംരംഭകത്വവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഷാർജയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (GDP) പുനഃപരിശോധിക്കുന്ന നടപടികളുടെ റിപ്പോർട്ടും യോഗം വിലയിരുത്തി. വിവിധ മേഖലകളിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി സമ്പദ്വ്യവസ്ഥയുടെ വലുപ്പവും വൈവിധ്യവും കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ GDP കണക്കുകൾ തയ്യാറാക്കാനാണ് നീക്കം.

Finally found a platform that doesn’t lag during peak hours. Great experience so far with 11cccombet, keep it up!