ദുബായ്,സെപ്റ്റംബർ 24: സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന നടപടികൾ കൂടുതൽ എളുപ്പമാക്കി യുഎഇ. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം എഐ സഹായത്തോടെയുള്ള പുതിയ സ്കോളർഷിപ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഏകീകൃത ഉന്നത വിദ്യാഭ്യാസ ഡിജിറ്റൽ പോർട്ടലായ എഡ്യുഹബിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സ്കോളർഷിപ്, യുഎഇയ്ക്ക് പുറത്തുള്ള സർവകലാശാലകളെയും കോഴ്സുകളെയും കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ സേവനങ്ങളും എഡ്യുഹബ് വഴി ലഭിക്കും. പുതിയ സംവിധാനത്തിൽ അപേക്ഷാ നടപടികൾ അഞ്ച് ഘട്ടത്തിൽനിന്ന് മൂന്നായി കുറച്ചു. അപേക്ഷകർ പൂരിപ്പിക്കേണ്ട വിവരങ്ങളും 22ൽനിന്ന് നാലായി ചുരുക്കി. ഇതോടെ അപേക്ഷ സമർപ്പിക്കാൻ കുറഞ്ഞത് അഞ്ച് മിനിറ്റ് മതിയാകും. സർക്കാർ സ്ഥാപനങ്ങളുമായി സംവിധാനം ബന്ധിപ്പിച്ചതോടെ ആവശ്യമായ രേഖകളുടെ എണ്ണം രണ്ടായി കുറച്ചു. സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളും ഹയർ സെക്കൻഡറി രേഖകളും ഇനി പ്രത്യേകം നൽകേണ്ടതില്ല. ഇവ ബന്ധപ്പെട്ട സംവിധാനങ്ങളിൽനിന്ന് സ്വമേധയാ ലഭിക്കും. രേഖകൾ പരിശോധിക്കാനും വിവരങ്ങൾ ഉറപ്പാക്കാനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കും. സ്കോളർഷിപ് ലഭിച്ച ശേഷം കരാറിൽ ഒപ്പിടുന്നതും പൂർണമായും ഓൺലൈനായി നടത്താം. മന്ത്രാലയ ഓഫീസിലെത്തേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. അപേക്ഷയുടെ സ്ഥിതിയെക്കുറിച്ചുള്ള അറിയിപ്പുകളും തുടർച്ചയായ വിവരങ്ങളും ഓൺലൈനായി ലഭിക്കും. ബന്ധപ്പെട്ട വിഭാഗവുമായി നേരിട്ട് സന്ദേശം കൈമാറാനും പുതിയ പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ട്. പുതിയ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം അടുത്ത ഘട്ടത്തിൽ വിലയിരുത്തും. അപേക്ഷ പൂർത്തിയാക്കാൻ എടുക്കുന്ന സമയം, നടപടികളുടെ എണ്ണം, ഡിജിറ്റലായി പൂർത്തിയാക്കുന്ന അപേക്ഷകളുടെ എണ്ണം, വിദ്യാർഥികളുടെ സംതൃപ്തി എന്നിവ പരിശോധിച്ചായിരിക്കും തുടർ മെച്ചപ്പെടുത്തലുകൾ.

A very straightforward platform that does not complicate things. I appreciate the transparency and the fair odds. I’ll be spending more time on kkk123 from now on.