ദുബായ്,സെപ്റ്റംബർ 25, 2026 : ഇത്തിഹാദ് റെയിലിന്റെ ദുബായിലെ അൽ യലായീസ് സ്റ്റേഷനെയും ദുബായ് മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കാൽനടപ്പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നു.ഈ മാസം 30ന് ഇത്തിഹാദ് റെയിലിന്റെ ദുബായ്–അബുദാബി യാത്രാസേവനം ആരംഭിക്കാനിരിക്കെയാണ് ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന പാലം യാത്രക്കാർക്കായി ഒരുങ്ങുന്നത്. അൽ യലായീസ് സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് വാഹനത്തിന്റെ ആവശ്യമില്ലാതെ അടച്ചുകെട്ടിയ നടപ്പാലത്തിലൂടെ മെട്രോ സ്റ്റേഷനിലെത്താം.ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനിൽ നിന്ന് റെഡ് ലൈൻ വഴി ദുബായിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാനും കഴിയും.
അബുദാബി, ഫുജൈറ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് മെട്രോയിൽ എത്തി ഇത്തിഹാദ് റെയിലിലേക്ക് മാറാനും സൗകര്യമാകും.ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മേധാവി മത്തർ അൽ തായർ ഇത്തിഹാദ് റെയിലുമായി സഹകരിച്ചാണ് യാത്രക്കാരുടെ മാറ്റം സുഗമമാക്കുന്നതിനുള്ള പാലം നിർമിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.മെട്രോ, ട്രാം, ബസ് ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിലൂടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ, ബിസിനസ് മേഖലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, എക്സ്പോ സിറ്റി, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് യാത്ര കൂടുതൽ എളുപ്പമാകും.
28,700 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ ശൃംഖലയിലെ വലിയ ഭൂഗർഭ സ്റ്റേഷനുകളിലൊന്നാണ്. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 11,555 യാത്രക്കാരെയും പ്രതിദിനം രണ്ടര ലക്ഷത്തോളം യാത്രക്കാരെയും ഉൾക്കൊള്ളാൻ സ്റ്റേഷനാകും. 400 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്.ഇത്തിഹാദ് റെയിൽ യാത്രയിൽ നോൾ കാർഡ് ഉപയോഗിച്ചുള്ള ടിക്കറ്റിങ് സംവിധാനം കൊണ്ടുവരുന്നതും ഇരു അതോറിറ്റികളും പരിഗണിക്കുന്നുണ്ട്.

Finally found a reliable link that actually works without any lag. The login process is super straightforward and secure. Cheers to perabetcasinologin.
I’ve been looking for a smooth app experience and this one delivers. The loading speed is impressive and the interface is very intuitive. Highly recommend 5777betloginapp for anyone who hates lagging.
The customer support is top-notch and they solved my issue in minutes. It’s hard to find such professional service these days. Love idzoom188.