അബുദാബി,സെപ്റ്റംബർ 25,2026: എമിറാത്തി വനിതകളുടെ അനുഭവങ്ങളും മുന്നേറ്റവഴികളും പങ്കുവച്ച് ‘ഡോട്ടേഴ്സ് ഓഫ് സായിദ്’ വനിതാ ഫോറം. പ്യൂർഹെൽത്തിന്റെ ഉപസ്ഥാപനമായ സെഹയുടെ നേതൃത്വത്തിൽ സായിദ് നാഷനൽ മ്യൂസിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എമിറാത്തി വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറാത്തി വിമൻ ചാപ്റ്ററുമായി സഹകരിച്ചായിരുന്നു ഫോറം. സ്ത്രീകളുടെ ശാരീരിക, മാനസിക ആരോഗ്യം, കുടുംബപിന്തുണ, നിയമബോധം, ശാക്തീകരണം, തലമുറകളിൽനിന്നുള്ള അറിവിന്റെയും അനുഭവങ്ങളുടെയും കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ ഫോറത്തിൽ ചർച്ച ചെയ്തു. ആരോഗ്യം, നിയമം, കായികം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന എമിറാത്തി വനിതകളുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവച്ചു. വ്യക്തിജീവിതത്തിലും ഔദ്യോഗിക രംഗത്തും മുന്നേറാൻ ലഭിച്ച കുടുംബ, സമൂഹ പിന്തുണയെക്കുറിച്ചും അവർ വിശദീകരിച്ചു. ഒരു തലമുറയിലെ വനിതകളുടെ അറിവും അനുഭവങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറുന്നതിന്റെ പ്രാധാന്യവും ചർച്ചയിൽ ഉയർന്നു. മുതിർന്ന വനിതകളുടെ അനുഭവങ്ങളിൽനിന്ന് യുവതലമുറയ്ക്ക് പഠിക്കാനും പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും അവസരമൊരുക്കണമെന്ന് ഫോറം ചൂണ്ടിക്കാട്ടി. പ്യൂർഹെൽത്തിലെ മുതിർന്നവരുടെ സംരംഭങ്ങളുടെ അംബാസഡർ ഷെയ്ഖ മൗസ ബിൻത് ഖലീഫ ബിൻ മുഹമ്മദ് അൽ നഹ്യാൻ പറഞ്ഞു: തലമുറകളായി കൈമാറിവരുന്ന അറിവും അനുഭവവും ലക്ഷ്യബോധവുമാണ് എമിറാത്തി വനിതകളുടെ മുന്നേറ്റത്തിന്റെ അടിത്തറ. സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും നൽകുന്ന പിന്തുണ കുടുംബങ്ങളെയും സമൂഹത്തെയും ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു. ‘കൂടുതൽ ശക്തരും മികവുറ്റവരുമായി ഉയരും’ എന്നതായിരുന്നു ഈ വർഷത്തെ പരിപാടിയുടെ പ്രമേയം. മേഖല നേരിടുന്ന മാറ്റങ്ങളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് എമിറാത്തി വിമൻ ചാപ്റ്റർ ഡയറക്ടർ ഡോ. ഷംസ അൽ മെഹിരി പറഞ്ഞു. കുടുംബവും സമൂഹവും സ്ഥാപനങ്ങളും നൽകുന്ന തുടർച്ചയായ പിന്തുണയിലൂടെ എമിറാത്തി വനിതകൾക്ക് പഠിക്കാനും വളരാനും വിവിധ മേഖലകളിൽ നേതൃത്വം നൽകാനും അവസരമൊരുക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഫോറം സമാപിച്ചത്.

Top notch experience so far. The graphics are crisp and the winning streaks are real. I’ll be spending a lot more time here for sure. vnlf168