അബുദാബി,സെപ്റ്റംബർ 26,2026: കുറ്റകൃത്യങ്ങൾ തടയുന്നതിനും നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള 15-ാമത് യുഎൻ കോൺഗ്രസ് അബുദാബിയിൽ ആരംഭിച്ചു. അഡ്നെക് സെന്റർ അബുദാബിയിൽ നടക്കുന്ന ആറു ദിവസത്തെ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 5,000ഓളം പേർ പങ്കെടുക്കുന്നു. സർക്കാർ പ്രതിനിധികൾക്ക് പുറമെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ, രാജ്യാന്തര സംഘടനകളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ, യുവജന പ്രതിനിധികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 97ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിനെത്തിയത്. 32ലേറെ നീതിന്യായ-ആഭ്യന്തര മന്ത്രിമാരും 93 വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. കുറ്റകൃത്യ പ്രതിരോധവും നീതിന്യായ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ പ്രധാന വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.
അടുത്ത അഞ്ച് വർഷത്തേക്കുള്ള കുറ്റകൃത്യ പ്രതിരോധ, നീതിന്യായ മേഖലകളിലെ രാജ്യാന്തര മുൻഗണനകൾക്ക് രൂപം നൽകുന്ന ചർച്ചകൾക്കാണ് അബുദാബി വേദിയാകുന്നത്. നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിനും നീതിന്യായ സംവിധാനങ്ങളുടെ കേന്ദ്രത്തിൽ മനുഷ്യരെ നിർത്തുന്നതിനുമുള്ള പൊതുവായ രാജ്യാന്തര സമീപനമാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, പുതിയ ആശയങ്ങൾ, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവ പ്രായോഗിക പരിഹാരങ്ങളിലേക്കും ദീർഘകാല പങ്കാളിത്തത്തിലേക്കും മാറ്റുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

I love the daily bonuses they offer. It keeps things exciting even when I am just playing for fun. Big thanks to 56bbet for the great vibes
The mobile experience is just top notch. I can play my favorite games anywhere without any lag. 55ubetapp makes everything so convenient for players on the go.
The installation was a breeze and the app runs perfectly on my Android. No lags or crashes so far. Highly recommend getting lucky98gamedownloadapk for a better mobile experience.