ദുബായ് ,സെപ്റ്റംബർ 29,2026: സെപ്റ്റംബർ 28 മുതൽ 30 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന റുവ്യ കരിയേഴ്സ് 2026 തൊഴിൽമേളയിലാണ് അവസരങ്ങൾ അവതരിപ്പിക്കുന്നത്. സിറ്റി ഇൻസ്പെക്ടർ, കൃഷി, ബീച്ച്, ശുചീകരണം തുടങ്ങിയ മേഖലകളിലാണ് പ്രധാന ഒഴിവുകൾ. സിവിൽ എൻജിനീയറിങ്, കെട്ടിട നിർമാണം, ആർക്കിടെക്ചർ, ഇലക്ട്രോ മെക്കാനിക്കൽ വിഭാഗം, സുരക്ഷാ എൻജിനീയറിങ് തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്. ജോലിക്ക് പുറമെ സ്കോളർഷിപ്പ്, പരിശീലനം, പ്രൊഫഷണൽ വികസനം തുടങ്ങിയ അവസരങ്ങളും മുനിസിപ്പാലിറ്റി ഒരുക്കുന്നു. പഠനകാലത്ത് തന്നെ വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയിലെ വിവിധ തൊഴിൽ മേഖലകളെ പരിചയപ്പെടാനുള്ള അവസരവും നൽകും. 2026ൽ സാങ്കേതിക മേഖലകളിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളും മേളയിൽ പങ്കെടുക്കും. പഠനത്തിൽ നിന്ന് ജോലിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് ഇവരിൽനിന്ന് നേരിട്ട് അറിയാനും അവസരമുണ്ട്. എമിറാത്തി യുവാക്കൾക്ക് പഠനം, പരിശീലനം, ജോലി, തുടർവികസനം എന്നിവയിലൂടെ മികച്ച കരിയർ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
