ഷാർജ, സെപ്റ്റംബർ 28, 2026 : നിക്ഷേപകരെയും വ്യവസായ മേഖലയിലെ പ്രമുഖരെയും ഒരുമിപ്പിക്കുന്ന ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം (SIF) ഒക്ടോബർ 14, 15 തീയതികളിൽ നടക്കും. ഫോറത്തിലെ നിക്ഷേപകരുടെ പ്രത്യേക വേദിയായ ‘ഇൻവസ്റ്റേഴ്സ് ലോഞ്ചിന്റെ’ ഏക സ്പോൺസറും പങ്കാളിയുമായി അലഫ് ഗ്രൂപ്പിനെ പ്രഖ്യാപിച്ചു.
‘അനുസരണശേഷിയുള്ള സമ്പദ്വ്യവസ്ഥകൾ കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തിലാണ് ഇത്തവണ ഫോറം. അൽ ജവാഹർ റിസപ്ഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ 10,000ത്തിലേറെ പേർ പങ്കെടുക്കും. 80ലേറെ പ്രഭാഷകരും 140ലേറെ പരിപാടികളും ഫോറത്തിലുണ്ടാകും.
നിക്ഷേപകർക്ക് വിവിധ പദ്ധതികൾ, പങ്കാളിത്തം, ധനസഹായം, ബിസിനസ് വികസനം തുടങ്ങിയ വിഷയങ്ങൾ നേരിട്ട് ചർച്ച ചെയ്യാനുള്ള അവസരമാണ് ഇൻവസ്റ്റേഴ്സ് ലോഞ്ചിലൂടെ ഒരുക്കുന്നത്.
2025ലെ ഫോറത്തിൽ 211ലേറെ ബിസിനസ് കൂടിക്കാഴ്ചകൾ നടന്നിരുന്നു. 92.45 കോടി യുഎസ് ഡോളറിന്റെ നിക്ഷേപ സാധ്യതകളാണ് ഈ ചർച്ചകളിൽ പരിഗണിച്ചത്.
ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയും വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2025ൽ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 65.6 ബില്യൺ ദിർഹമായി. മുൻവർഷത്തേക്കാൾ 64.3 ശതമാനമാണ് വർധന.
2026ലെ ആദ്യ ആറുമാസത്തിൽ 29.5 ബില്യൺ ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.3 ശതമാനം വർധനയാണിത്. 2025ൽ 142 പുതിയ വിദേശ നിക്ഷേപ പദ്ധതികളിലൂടെ 7.74 ബില്യൺ ദിർഹത്തിന്റെ നിക്ഷേപവും ഷാർജയിലെത്തി.

Just a really solid platform with no unnecessary fluff. I appreciate the clean design and the fact that it loads so fast on my phone. Give vnok6655 a try.
The withdrawals are surprisingly fast. I got my winnings in my wallet in no time. Great job to the phpaldopanalo team.