ഷാർജ,സെപ്റ്റംബർ 30,2026 : സാംസ്കാരിക പൈതൃക സംരക്ഷണ രംഗത്തെ ആറാമത് ഷാർജ അന്താരാഷ്ട്ര പുരസ്കാരത്തിന്റെ ജേതാക്കളെ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആദരിച്ചു. സാംസ്കാരിക പൈതൃക വ്യക്തിത്വത്തിനുള്ള പുരസ്കാരം ഡോ. അബ്ദുല്ല അൽ തബൂറിനാണ് ലഭിച്ചത്. വിവിധ വിഭാഗങ്ങളിലായി യുഎഇ, അറബ് രാജ്യങ്ങൾ, ചൈന, മോണ്ടെനിഗ്രോ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ളവരും സ്ഥാപനങ്ങളും പുരസ്കാരത്തിന് അർഹരായി. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. പൈതൃക സംരക്ഷണത്തിലെ മികച്ച പ്രവർത്തനങ്ങൾ, ഗവേഷണം, പഠനങ്ങൾ, പൈതൃകത്തിന്റെ വക്താക്കളും സംരക്ഷകരുമായ വ്യക്തികൾ തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകിയത്. പൈതൃക സംരക്ഷണത്തിനും സാംസ്കാരിക കൈമാറ്റത്തിനുമുള്ള രാജ്യാന്തര വേദിയായി പുരസ്കാരം മാറിയതായി
ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാനും പുരസ്കാര സമിതി അധ്യക്ഷനുമായ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു. പൈതൃകം സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് പുരസ്കാര സമിതി സെക്രട്ടറി ജനറൽ ആയിഷ റാഷിദ് അൽ ഹുസൻ അൽ ശംസി പറഞ്ഞു. സാംസ്കാരിക പൈതൃക സംരക്ഷണത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രാദേശിക പുരസ്കാരം ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിക്കും അറബ് വിഭാഗത്തിലെ പുരസ്കാരം ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനും (ICESCO) ലഭിച്ചു. ജഡ്ജിങ് സമിതി അംഗങ്ങൾ, സ്പോൺസർമാർ, പങ്കാളികൾ, പിന്തുണച്ചവർ, ശാസ്ത്രീയ സമിതി അംഗങ്ങൾ എന്നിവരെയും ഷാർജ ഭരണാധികാരി ചടങ്ങിൽ ആദരിച്ചു.

The spinning action is so addictive and the payouts are consistent. I’m really impressed with the overall quality of this site. Visit phspinph22 now.
Finally found an app that doesn’t lag during big wins. The bonus offers are actually fair and easy to claim. Give pkb9app a try guys, it’s a game changer.
The graphics are amazing and the gameplay is so immersive. I hit a nice win yesterday. Go to 777brasino and try your luck.
The APK works flawlessly and the updates are frequent. It’s clear they care about the user experience. Give dduu1comapk a try.