ദുബായ്, സെപ്റ്റംബർ 30, 2026 : യുഎഇയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ റാഷിദ് റോവർ 2ന്റെ ഒരുക്കങ്ങളിൽ നിർണായക പുരോഗതി. ചന്ദ്രോപരിതലത്തിനടിയിലെ വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ആർടിഎക്സ് (RTx) റഡാർ ട്രാൻസ്മിറ്റർ റോവറിൽ ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
ചന്ദ്രന്റെ മറുവശത്തേക്ക് യാത്രതിരിക്കാനൊരുങ്ങുന്ന റാഷിദ് റോവർ 2, ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് മിഷൻ 2ന്റെ ഭാഗമായാണ് വിക്ഷേപിക്കുക. നിലവിൽ റോവറിലെ ശാസ്ത്രീയ ഉപകരണങ്ങളുടെ സംയോജനവും ദൗത്യത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.
ചന്ദ്രോപരിതലത്തിന് 100 മീറ്റർ താഴെവരെ പഠനം
പുതുതായി ഘടിപ്പിച്ച RTx ഉപകരണത്തിലൂടെ ചന്ദ്രോപരിതലത്തിന് 100 മീറ്റർ താഴെവരെയുള്ള ഘടനയെക്കുറിച്ച് പഠിക്കാൻ സാധിക്കും. ഉപകരണം അയക്കുന്ന സിഗ്നലുകൾ ലാൻഡറിലെ LuSEE-Night സ്പെക്ട്രോമീറ്റർ സ്വീകരിക്കും. ഇതിലൂടെ ചന്ദ്രനിൽ മുൻകാലങ്ങളിൽ ഉണ്ടായ ഉൽക്കാപതനങ്ങളുടെ ചരിത്രവും ഉപരിതലത്തിനടിയിലെ ഇരുമ്പ്, ടൈറ്റാനിയം ധാതുക്കളുടെ സാന്നിധ്യവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാകും.
ചന്ദ്രന്റെ ഭൂപ്രകൃതി, ഉപരിതല ഘടന, താപസ്വഭാവം എന്നിവയ്ക്കൊപ്പം ചന്ദ്രനിലെ അന്തരീക്ഷ സാഹചര്യങ്ങൾ വിവിധ വസ്തുക്കളെ എങ്ങനെ ബാധിക്കുന്നുവെന്നും റോവർ പരിശോധിക്കും.
നാസ, ബ്രൂക്ക്ഹേവൻ നാഷണൽ ലബോറട്ടറി, ഹീലിയോസ്പേസ് കോർപ്പറേഷൻ, സൗത്ത്വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് RTx വികസിപ്പിച്ചത്.
ചന്ദ്രന്റെ രൂപീകരണം, ചരിത്രം, ധാതുഘടന എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പുതിയ ഉപകരണം സഹായിക്കുമെന്ന് എമിറേറ്റ്സ് ലൂണാർ മിഷൻ പ്രോജക്ട് മാനേജർ ഡോ. ഹമദ് അൽ മർസൂഖി വ്യക്തമാക്കി.
ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങൾക്കും ചന്ദ്രനിൽ ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പഠനങ്ങൾക്കും റാഷിദ് റോവർ 2 ശേഖരിക്കുന്ന വിവരങ്ങൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.

The Gcash integration is seamless and the login is very secure. It makes managing my funds and playing so much easier. Cheers to nustaronlinegcashlogin for the great service.