ദുബായ്, ഒക്ടോബർ 6, 2026: കോസ്മെറ്റിക്, പേഴ്സണൽ കെയർ ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സ്മാർട്ട് സംവിധാനങ്ങളും സേവനങ്ങളും ബ്യൂട്ടിവേൾഡ് ദുബായ് 2026ൽ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ഉത്പന്ന പരിശോധനയും രജിസ്ട്രേഷനും മുതൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ക്ലിയറൻസ്, വിപണി നിരീക്ഷണം വരെ ഉൾപ്പെടുന്ന സംയോജിത സുരക്ഷാ സംവിധാനമാണ് മുനിസിപ്പാലിറ്റി പരിചയപ്പെടുത്തുന്നത്.
ഒക്ടോബർ 6 മുതൽ 8 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ബ്യൂട്ടിവേൾഡ് ദുബായിൽ 150 രാജ്യങ്ങളിൽ നിന്നായി 70,000ത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്.
നടപടികൾ വേഗത്തിലാക്കാൻ എഐ
കോസ്മെറ്റിക് ഉത്പന്നങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ ലളിതവും വേഗത്തിലുമാക്കാൻ എഐ അധിഷ്ഠിത ഡിജിറ്റൽ സംവിധാനങ്ങളാണ് ദുബായ് മുനിസിപ്പാലിറ്റി ഉപയോഗിക്കുന്നത്. ഇതിലൂടെ നടപടിക്രമങ്ങളും ആവശ്യമായ രേഖകളും കുറയ്ക്കുന്നതിനൊപ്പം നിക്ഷേപകർക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും.
ദുബായ് മുനിസിപ്പാലിറ്റിയുടെ ഉപഭോക്തൃ ഉത്പന്ന രജിസ്ട്രേഷൻ സംവിധാനമായ ‘മൊണ്ടാജി’യിൽ 6 ലക്ഷത്തിലധികം ഉത്പന്നങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികവും ദുബായിലെ പ്രവേശനകേന്ദ്രങ്ങൾ വഴിയാണ് എത്തുന്നതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശോധന
കോസ്മെറ്റിക്, പേഴ്സണൽ കെയർ ഉത്പന്നങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിൽ ദുബായ് സെൻട്രൽ ലബോറട്ടറിയുടെ സേവനങ്ങളും പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ഉത്പന്നങ്ങളിൽ അനുവദനീയമല്ലാത്ത ഘടകങ്ങളും ഹാനികരമായ രാസവസ്തുക്കളും വേഗത്തിൽ കണ്ടെത്താൻ നൂതന പരിശോധനാ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
പരിശോധനാഫലം ലഭിക്കുന്നതിനുള്ള സമയം കുറച്ച്, സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയാൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ സഹായിക്കുന്ന പ്രത്യേക പരിശോധനാ രീതികളും ലബോറട്ടറി വികസിപ്പിച്ചിട്ടുണ്ട്.
മികച്ച സലൂണുകൾക്ക് അംഗീകാരം
ദുബായ് മുനിസിപ്പാലിറ്റിയുടെ ‘മോഡൽ സലൂൺ ഇനിഷ്യേറ്റീവ്’ മാനദണ്ഡങ്ങൾ മികച്ച രീതിയിൽ പാലിക്കുന്ന തിരഞ്ഞെടുത്ത സലൂണുകൾക്കും ബ്യൂട്ടി സെന്ററുകൾക്കും പ്രദർശനത്തിന്റെ ഭാഗമായി അംഗീകാരം നൽകും. സാധാരണ സുരക്ഷാ മാനദണ്ഡങ്ങൾക്കപ്പുറം ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളെ മേഖലയിലെ മാതൃകകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിർമാതാക്കൾ, നിക്ഷേപകർ, വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ചുള്ള ചർച്ചകളും ബ്യൂട്ടിവേൾഡ് ദുബായിൽ നടക്കുന്നു. കോസ്മെറ്റിക് മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, എഐ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
ഫീൽഡ് പരിശോധന, ലബോറട്ടറി ടെസ്റ്റിങ്, ഡിജിറ്റൽ സേവനങ്ങൾ, ഡാറ്റ അനലിറ്റിക്സ്, സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവ ഒരുമിപ്പിച്ച് ഉപഭോക്തൃ ഉത്പന്നങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.

The app version is just gold. I can place my bets on the go without any glitches. Highly recommend downloading ba999betapplogin