ദുബായ്, ഒക്ടോബർ 10, 2026 : ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ ഒമാൻ സ്വദേശിയായ പ്രതി, 2017ൽ ഓസ്ട്രേലിയയിൽ പഠിക്കുമ്പോഴാണ് തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായതെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. തീവ്രവാദ രചനകളും ഭീകരസംഘടനകളെയും ചാവേർ ആക്രമണങ്ങളെയും മഹത്വവൽക്കരിക്കുന്ന ഓൺലൈൻ ഉള്ളടക്കവും പ്രതിയെ സ്വാധീനിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
മറ്റ് മുസ്ലിംകളെയോ മുസ്ലിം സമൂഹങ്ങളെയോ മതത്തിൽനിന്ന് പുറത്തുപോയവരായി മുദ്രകുത്തുന്ന ‘തക്ഫീരി’ തീവ്രവാദ ആശയങ്ങളാണ് പ്രതിയെ സ്വാധീനിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വിമാനം ഉപയോഗിച്ചുള്ള ആക്രമണം ലക്ഷ്യമിട്ടെന്ന് മൊഴി
സെപ്റ്റംബർ 11 ആക്രമണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രതി, വിമാനം ഉപയോഗിച്ച് സമാനമായ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്നതായി പ്രോസിക്യൂഷൻ അറിയിച്ചു. വ്യോമയാന മേഖലയിൽ ജോലി തിരഞ്ഞെടുക്കാനുള്ള തീരുമാനവുമായി ഈ ആഗ്രഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
മെൽബണിലെ ആർഎംഐടിയുമായി ബന്ധപ്പെട്ട ഒരു പള്ളിയിൽ പതിവായി പോയിരുന്നെന്നും അവിടെവച്ച് ‘മൈ സെന്റർ’ എന്ന കേന്ദ്രവുമായി ബന്ധമുള്ളവരെ പരിചയപ്പെട്ടെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അബു ഹംസ എന്നറിയപ്പെടുന്ന ലെബനൻ സ്വദേശിയാണ് കേന്ദ്രം നടത്തിയിരുന്നതെന്നും മുസ്ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഒരു സംഘടനയുടെ പിന്തുണ അതിനുണ്ടായിരുന്നെന്നും പ്രതി അവകാശപ്പെട്ടു.
ആക്രമണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പ്രതി കൂടുതൽ തീവ്രവാദ ഉള്ളടക്കം കാണുകയും വായിക്കുകയും ചെയ്തതായും സ്വകാര്യ പരിശീലകനിൽനിന്ന് ബോക്സിങ് പരിശീലനം നേടിയതായും പ്രോസിക്യൂഷൻ അറിയിച്ചു.
മൂന്ന് വിമാനക്കമ്പനികളിൽ ജോലി ചെയ്തു
2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത പ്രതി, 2025ന്റെ തുടക്കത്തിൽ റോയൽ എയർ മറോക്കിൽ ചേർന്നു. 2026 ജനുവരിയിലാണ് ഫ്ലൈദുബായിലെത്തിയത്.
നിയമനസമയത്ത് പൈലറ്റ് ലൈസൻസ്, നല്ലനടപ്പ് സർട്ടിഫിക്കറ്റ്, ആവശ്യമായ പരിശോധനകൾ എന്നിവ ഉൾപ്പെടെ ഫ്ലൈദുബായുടെ തൊഴിൽപരവും സുരക്ഷാപരവുമായ മാനദണ്ഡങ്ങൾ പ്രതി പാലിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തീവ്രവാദ നിലപാടുകളോ ആക്രമണപദ്ധതിയോ സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും അന്ന് കണ്ടെത്തിയിരുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അഭിഭാഷകന്റെ സാന്നിധ്യത്തിലും നിയമപരമായ സംരക്ഷണങ്ങൾ ഉറപ്പാക്കിയുമാണ് പ്രതിയുടെ വിശദമായ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്ന് പ്രതി പറഞ്ഞിട്ടുണ്ടെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്.
വിമാനത്തിന്റെ ക്യാപ്റ്റൻ, മടക്കയാത്രയ്ക്കുള്ള പൈലറ്റ്, അദ്ദേഹത്തിന്റെ സഹപൈലറ്റ്, ജീവനക്കാർ എന്നിവരിൽനിന്നും പബ്ലിക് പ്രോസിക്യൂഷൻ മൊഴിയെടുത്തു.

Had a great run today and the withdrawal was processed almost instantly. slotpixbetpaga is the real deal.
The login process is seamless and the security feels top-notch. It is hard to find a trustworthy site these days, but fairplaycasinologin feels very safe.
Love how intuitive the layout is. Even for a beginner like me, it was easy to get started and find the best games. phssbet77 is definitely worth the visit.