ദുബായ്, ഒക്ടോബർ 13, 2026 : കൗമാരക്കാർക്കും യുവജനങ്ങൾക്കും അടിസ്ഥാന ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ 100 ശതമാനം നേട്ടം കൈവരിച്ച് ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ. ആഗോളതലത്തിൽ ഈ നിരക്ക് 68 ശതമാനമായിരിക്കെയാണ് ജിസിസി രാജ്യങ്ങളുടെ നേട്ടം. ഗൾഫ് സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (GCC-STAT) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2025ലെ കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളിൽ 10 മുതൽ 24 വയസ്സുവരെയുള്ള കൗമാരക്കാരുടെയും യുവജനങ്ങളുടെയും എണ്ണം ഏകദേശം 1.28 കോടിയാണ്. മേഖലയിലെ ആകെ ജനസംഖ്യയുടെ 20 ശതമാനമാണിത്.
ആരോഗ്യസംരക്ഷണ നിയമങ്ങളിലും 100 ശതമാനം നേട്ടം
കൗമാരക്കാരുടെയും യുവജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിലും ജിസിസി രാജ്യങ്ങൾ 100 ശതമാനം നേട്ടം കൈവരിച്ചു. ആഗോളതലത്തിൽ ഈ നിരക്ക് 84 ശതമാനമാണ്.
അടിസ്ഥാന ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം യുവജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പാക്കുന്നതിനും ജിസിസി രാജ്യങ്ങൾ പ്രാധാന്യം നൽകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ആരോഗ്യസേവനങ്ങൾ വികസിപ്പിക്കുക എന്നിവയ്ക്കാണ് പ്രധാന പരിഗണന നൽകുന്നത്.
എല്ലാ വർഷവും സെപ്റ്റംബർ 30ന് ജിസിസി രാജ്യങ്ങൾ ഗൾഫ് കൗമാര-യുവജന ആരോഗ്യദിനം ആചരിക്കുന്നുണ്ട്. യുവജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനും ആരോഗ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ദിനാചരണം.

Quick and secure access every time. I appreciate the stability of this portal. For the fastest entry go with bosku777login.