ദുബായ്, ഒക്ടോബർ 13, 2026 : ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്ററിന്റെ ഡയറക്ടർ ബോർഡ് രൂപീകരിച്ച് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.
2026ലെ 24-ാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ ഡയറക്ടർ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
തലാൽ ഹുമൈദ് ബെൽഹൂലാണ് ഡയറക്ടർ ബോർഡ് ചെയർമാൻ. അവാദ് ഹാദർ അൽ മുഹൈരിയെ വൈസ് ചെയർമാനായും നിയമിച്ചു.
തമീം മുഹമ്മദ് അൽ മുഹൈരി, ഡോ. റിയാദ് മുഹമ്മദ് ബെൽഹൂൽ, സെയ്ഫ് ഒബൈദ് അൽ മൻസൂരി, ഫൈസൽ മുഹമ്മദ് അൽ അവാദി എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ. സെന്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (CEO) ഡയറക്ടർ ബോർഡിൽ അംഗമായിരിക്കും.
ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. തീരുമാനം ദുബായിയുടെ ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിക്കും.

Best lottery experience I’ve had in a while. The wap version is incredibly lightweight and fast, making it easy to play on the go. Go check indolottery88wap.