ദുബായ് ,ഒക്ടോബർ 15,2026 : വ്യോമയാന മേഖലയിലെ ആഗോള ശ്രദ്ധ നേടിയ 25-ാമത് ദുബായ് എയർപോർട്ട് ഷോ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമാപിച്ചു. വിമാനത്താവള വികസനം, ഡിജിറ്റൽ പരിവർത്തനം, വ്യോമയാന സുരക്ഷ, സുസ്ഥിരത എന്നിവയിലെ പുതിയ സാങ്കേതികവിദ്യകൾക്കും പരിഹാരങ്ങൾക്കുമാണ് പ്രദർശനത്തിൽ പ്രധാന്യം നൽകിയത്.
ഒക്ടോബർ 12ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ദുബായ് ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ 3,000ലധികം സന്ദർശകരും 30ലധികം രാജ്യങ്ങളിൽനിന്നുള്ള 150ലധികം പ്രദർശകരും പങ്കെടുത്തു. പ്രാദേശിക മേഖലയിലെ വിമാനത്താവള വികസന പദ്ധതികൾ വലിയ തോതിൽ മുന്നേറുന്ന സാഹചര്യത്തിലാണ് പുതിയ സാങ്കേതിക പരിഹാരങ്ങൾ പ്രദർശിപ്പിച്ചത്. കൃത്രിമബുദ്ധി, ബയോമെട്രിക് സാങ്കേതികവിദ്യ, ഡിജിറ്റൽ ഇരട്ട സാങ്കേതികവിദ്യ, ഏകീകൃത വിവര പ്ലാറ്റ്ഫോമുകൾ എന്നിവ വിമാനത്താവളങ്ങളുടെ പ്രവർത്തന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായി പ്രദർശനം ചൂണ്ടിക്കാട്ടി.

Great platform with very fair odds. I appreciate the transparency and the quick customer support. krikia11 is a winner.
Finally found a place where the gameplay feels fair and the community is actually helpful. Had a great run last night on pkbatpkrgameonline, highly recommend it to all poker fans.