ദുബായ്,ഒക്ടോബർ 15,2026: ആഘോഷരാവുകൾക്ക് മധുരം പകരാൻ വൈവിധ്യമാർന്ന വിഭവങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ ഒരുങ്ങി. ദീപാവലിയുടെ വർണാഭമായ മധുരപലഹാര പ്രദർശനവും ക്രിസ്മസ് കേക്ക് മിക്സിങ് ചടങ്ങും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചാണ് ലുലു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലീം എം.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത പ്ലം കേക്കുകളുടെ മധുരത്തിനപ്പുറം, പുതിയ രുചികൾ തേടുന്ന ഇന്നത്തെ മില്ലെനിയൽ, ജെൻ-സി തലമുറയെ തൃപ്തിപ്പെടുത്താൻ നവീനമായ കേക്ക് വൈവിധ്യങ്ങളാണ് ലുലു ഇത്തവണ വിപണിയിലെത്തിക്കുന്നത്. ലുലുവിന്റെ പ്രത്യേക ഗവേഷണ വികസന (ആർ ആൻഡ് ഡി) വിഭാഗം നടത്തിയ സൂക്ഷ്മമായ പരീക്ഷണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ ചക്ക ചേർത്ത പ്രത്യേക പ്ലം കേക്കാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഷുഗർ ഫ്രീ കേക്കുകൾ ഉൾപ്പെടെ പന്ത്രണ്ടോളം വ്യത്യസ്ത ഇനം കേക്കുകളാണ് കേക്ക് പ്രേമികൾക്കായി ലുലു അണിനിരത്തുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ ലുലു പുലർത്തുന്ന പുലർത്തുന്ന കണിശമായ ജാഗ്രതയുടെ ഭാഗമായാണ് പഞ്ചസാര കുറഞ്ഞതും പഞ്ചസാര തീർത്തുമില്ലാത്തതുമായ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് എം.എ.സലീം പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം ഒരു സാമൂഹിക പ്രതിബദ്ധത എന്ന നിലയിലാണ് ലുലു ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്. 35,000 കിലോഗ്രാം കേക്ക് കൂട്ടുകളാണ് ചടങ്ങിൽ മിക്സ് ചെയ്തത്. ഇതിലൂടെ മൂന്ന് ലക്ഷത്തോളം കേക്കുകൾ തയാറാക്കി ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ചക്ക ഉപയോഗിച്ച് തയാറാക്കുന്ന പ്ലം കേക്കായിരിക്കും ഇത്തവണത്തെ താരം. ദീപാവലി ആഘോഷങ്ങളെയും ഏറെ കേളികേട്ട മധുരക്കൂട്ടുകളോടെയാണ് ലുലു വരവേൽക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത നടനും ആർജെയുമായ മിഥുൻ രമേശ് ലുലുവിന്റെ സാമൂഹിക പ്രതിബദ്ധതയെയും ആരോഗ്യകരമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലെ ശ്രദ്ധയെയും പ്രശംസിച്ചു. ലുലുവിന്റെ പുതുമയാർന്ന ചക്ക പ്ലം കേക്ക് രുചിച്ചറിയാനായി താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


The login process is quick and hassle free. I love how they keep updating the platform to make it more user friendly. Love bt777login
Solid platform with a very fair system. I really appreciate the customer support team for helping me out with my account setup quickly. Give pkzk888 a shot if you want a stress free game.