എഐയിൽ ഡിസൈൻ ചെയ്ത യു.എ.ഇയിലെ ആദ്യ ബിസിനസ് കോംപ്ലക്സ് ഷാർജയിൽ വരുന്നു .അൽ മർവാൻ ഡെവലപ്മെന്റ് ഡിസ്ട്രിക്റ്റ് പതിനൊന്ന് എന്ന പേരിലാണ് കോംപ്ലക്സ് നിർമ്മിക്കുന്നത്. 3.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചുനിൽക്കുന്ന പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ദുബായ് മൈദാൻ ഹോട്ടലിൽ നടന്നു.ഷാർജ ഇന്റർനാഷണൽ എയർപോർട്ട്, യൂണിവേഴ്സിറ്റി സിറ്റി എന്നിവയ്ക്കു സമീപമാണ് പദ്ധതി നടപ്പിലാക്കുന്നത്

